മലയാളത്തില്‍ സണ്ണി ലിയോണ്‍ ആദ്യമായി നൃത്ത ചുവടുകള്‍ വച്ച പാട്ടായിരുന്നു ‘മധുരരാജ’യിലെ ‘മോഹ മുന്തിരി വാറ്റിയ രാവിൽ’. ഗോപി സുന്ദറിന്‍റെ സംഗീതത്തിൽ സിതാര കൃഷ്ണകുമാർ ആലപിച്ച ഗാനം മലയാളക്കരയിൽ വലിയ ഓളമാണ് തീർത്തത്.

സ്റ്റേജ് പരിപാടികൾ മുതൽ എല്ലായിടത്തും മോഹ മുന്തിരി സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. യാത്ര പോകുമ്പോൾ വണ്ടിയിൽ മോഹ മുന്തിരിക്ക് സ്റ്റെപ്പിടുന്നവരും കുറവല്ല. സാധാരണയായി യുവാക്കളാണ് ഈ പാട്ട് ആഘോഷിക്കാറുള്ളത്.

sithara krishnakumar, omar lulu, gopi sundar, iemalayalam

എന്നാൽ പ്രായമായ ഒരാൾ മോഹമുന്തിരി എന്ന പാട്ടിന് ചുവട് വച്ചാൽ എങ്ങിനെയിരിക്കും? യാത്രയ്ക്കിടെ ബസിൽ മോഹ മുന്തിരി എന്ന പാട്ടിട്ടപ്പോൾ അതിന് ചുവട് വയ്ക്കുന്ന പ്രായമായൊരു ഉമ്മിച്ചിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇത് പങ്കുവച്ചിരിക്കുന്നത് സംഗീത സംവിധായകൻ ഗോപി സുന്ദർ തന്നെയാണ്.

Read More: ‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ ; നാണംകെട്ട് കോണ്‍ഗ്രസ് നേതാവ്, വീഡിയോ വൈറല്‍

“എന്റെ സംഗീതത്തോട് കാണിക്കുന്ന സ്നേഹത്തിന് നന്ദി,” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഫെയ്സ്ബുക്കി​ൽ പങ്കുവച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ കമന്റുമായി ഗായിക സിതാരയും എത്തി. “അല്ല പിന്നെ, ഒരുപാട് സ്നേഹം ഉമ്മിച്ചീ,” എന്നായിരുന്നു സിതാരയുടെ കമന്റ്. സിതാരയ്ക്ക് പുറമേ സംവിധായകൻ ഒമർ ലുലുവും കമന്റ് ചെയ്തിട്ടുണ്ട്. ഒമർ ലുലു പൊട്ടിച്ചിരിക്കുന്ന സ്മൈലി കമന്റ് ചെയ്തപ്പോൾ, ഉമ്മിച്ചിയെ സിനിമയിലേക്കെടുക്കുന്നോ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്തായാലും ഉമ്മിച്ചിയുടെ ഡാൻസ് ഹിറ്റായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook