സഹോദരസ്നേഹം പ്രകടമാകുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ വിവാഹ ദിനത്തിൽ ചേച്ചിയെ വിട്ടുപിരിയാൻ കഴിയാതെ കരയുന്ന ഒരു അനിയന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
വിവാഹ ദിനത്തിൽ യാത്ര പറയാൻ എത്തിയപ്പോഴാണ് ചേച്ചിയോടുള്ള സ്നേഹത്താൽ അനിയൻ കരഞ്ഞുപോയത്. പലരും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചേച്ചി വിട്ടുപോവുന്ന സങ്കടത്താൽ അനിയൻ കരയുകയായിരുന്നു. ഇതു കണ്ട ചേച്ചിയും കരയുന്നതാണ് വീഡിയോയിൽ കാണുന്നത്. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ളതാണ് വീഡിയോ.
നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും സഹോദര ബന്ധത്തെ കുറിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. ചിലർ അനിയൻ ഇല്ലാത്തതിന്റെയും ചിലർ ചേച്ചി ഇല്ലാത്തതിന്റെയും വിഷമം കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്.
Read More: അച്ഛൻ പൊയ്ക്കോ ഞാൻ ഒറ്റയ്ക്ക് പാടിക്കോളാം; കയ്യടിനേടി മൂന്നുവയസ്സുകാരിയുടെ പാട്ട്