പുതിയ ആക്ഷൻ ഹീറോ അല്ല; ഇത് മലയാളത്തിന്റെ ഭാവഗായകൻ

തല മൊട്ടയടിച്ച് മീശ പിരിച്ച് താടി പ്രത്യേക തരത്തിൽ വെട്ടിയൊതുക്കി സ്റ്റൈൽ ചേഞ്ച് വരുത്തിയിട്ടുണ്ട് അദ്ദേഹം

p jayachandran, p jayachandran viral new look, പി ജയചന്ദ്രൻ, വൈറൽ ഫോട്ടോ, പുതിയ ലുക്കിൽ പി ജയചന്ദ്രൻ, ie malayalam, ഐഇ മലയാളം

സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന്റേ മേക്ക് ഓവർ ഫോട്ടോ. പി ജയചന്ദ്രൻ ടീഷർട്ട് ധരിച്ച് മസിലും പെരുപ്പിച്ച് നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തല മൊട്ടയടിച്ച് മീശ പിരിച്ച് താടി പ്രത്യേക തരത്തിൽ വെട്ടിയൊതുക്കി ഒരു വെസ്റ്റേൺ ഹോളിവുഡ് മൂവിയിലെ കഥാപാത്രത്തെപ്പോലെ സ്റ്റൈൽ ചേഞ്ച് വരുത്തിയിട്ടുണ്ട് അദ്ദേഹം.

വർഷം കഴിയുംതോറും ചെറുപ്പമാവുന്ന ശബ്ദമാണ് പി ജയചന്ദ്രന്റേതെന്ന് അദ്ദേഹത്തിന്റെ ആരാധകർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ശബ്ദം മാത്രമല്ല അദ്ദേഹത്തിന്റെ ശരീരവും ചെറുപ്പമാവുകയാണ് എന്ന് തോന്നിപ്പിക്കുന്നതാണ് പുതിയ ഫോട്ടോ. ആരാധകരും ഗായകന്റെ പുതിയ ചിത്രത്തെ ഏറ്റെടുത്തു. നിരവധി സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

“ആരും തെറ്റിദ്ധരിക്കരുത്..മലയാള സിനിമയിലെ പുതിയ വില്ലൻ കഥാപാത്രം അല്ല..നമ്മുടെ ഗായകൻ ജയചന്ദ്രൻ ആണ്.. ഈ പ്രായത്തിലും എന്നാ ഒരു ലുക്ക് ആണന്നെ” എന്ന അടിക്കുറിപ്പോട് കൂടിയാണ് ഇൻസ്റ്റഗ്രാമിലെ ഒരു അക്കൗണ്ടിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. 76 വയസ്സുണ്ട് ഇപ്പോഴും ആ വോയ്സ് എന്നാണ് ചിത്രത്തിന് വന്ന കമൻഡുകളിലൊന്ന്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Singer p jayachandran new in new stylish look photo viral

Next Story
ധോണി ഇപ്പോൾ ഇങ്ങനാണ്; ലോക്ക്ഡൗൺ ദിനങ്ങൾ പിന്നിടുമ്പോൾdhoni, ms dhoni, siva, ധോണി, എംഎസ് ധോണി, സിവ, instagram, twitter, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express