പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തി അയ്യപ്പനെ വണങ്ങി മലയാളികളുടെ വാനമ്പാടി കെ.എസ്.ചിത്ര. ഇരുമുടിക്കെട്ടുമേന്തി ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് കെ.എസ്.ചിത്ര സന്നിധാനത്തേക്ക് എത്തിയത്. പമ്പയില്‍ നിന്നും ഡോളിയിലാണ് ചിത്ര നടപ്പന്തലില്‍ എത്തിയത്. തുടര്‍ന്ന് പതിനെട്ടാം പടി ചവിട്ടിയാണ് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്.

ഇന്ന് നടപന്തലില്‍ നടക്കുന്ന ചടങ്ങില്‍ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി വൈകുന്നേരം മകരജ്യോതി ദര്‍ശനവും നടത്തിയ ശേഷം ചിത്ര മലയിറങ്ങുകയുള്ളൂ. തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കിയാണ് ചിത്ര ശബരീശനെ കാണാന്‍ പുറപ്പെട്ടത്.

ഡോളിയില്‍ വരേണ്ടി വന്നതില്‍ കുറ്റബോധമുണ്ടെന്നും മാസ പൂജ സമയത്ത് മല ചവിട്ടി സന്നിധാനത്ത് എത്തുമെന്നും ചിത്ര പറഞ്ഞു. ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമെന്നാണ് ചിത്ര പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook