scorecardresearch
Latest News

കലിയൂഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച് ഷൈജു ദാമോദരന്‍; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഇത് കേരളത്തിന്റെ മുഴുവന്‍ ഉമ്മയാണ് എന്ന് പറഞ്ഞായിരുന്നു താരത്തിന്റെ കാലില്‍ ഷൈജു ദാമോദരന്‍ ചുംബിച്ചത്

കലിയൂഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച് ഷൈജു ദാമോദരന്‍; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കൊച്ചി:കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീല്‍ഡര്‍ ഇവാന്‍ കലിയൂഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം. തന്റെ യൂട്യൂബ് ചാനലിനായി നടത്തിയ അഭിമുഖത്തിനിടെയാണ് ഷൈജു ദാമോദരന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിലെ വിജയ ശില്‍പിയായ താരത്തിന്റെ കാലില്‍ ചുംബിച്ചത്.

ഇത് കേരളത്തിന്റെ മുഴുവന്‍ ഉമ്മയാണ് എന്ന് പറഞ്ഞായിരുന്നു ഇടത് കാല്‍ തന്റെ മടിയില്‍ വയ്ക്കാന്‍ പറയുകയും താരത്തിന്റെ കാലില്‍ ഷൈജു ദാമോദരന്‍ ചുംബിച്ചത്. ഇതാണ് വിമര്‍ശനത്തിനിടയാക്കിയത്. കാല്‍പാദത്തില്‍ ചുംബിക്കണമെങ്കില്‍ അത് സ്വന്തം പേരില്‍ ചെയ്താല്‍ മതിയെന്നും കേരളത്തിന്റെ പേരില്‍ ചെയ്യേണ്ടെന്നുമാണ് വിമള്‍ശനം ഉയര്‍ന്നത്.

എന്നാല്‍ അഭിമുഖത്തില്‍ കലിയൂഷ്‌നി നോ പറഞ്ഞുകൊണ്ട് കാല്‍ പിന്‍വലിക്കുന്നതും കാണാം. ഈ ഉമ്മ എന്റേതല്ലെന്നും കേരളത്തിന്റേതാണെന്നുമുള്ള ഷൈജുവിന്റെ വാക്കുകളാണ് വിവാദമായത്. ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആറ് മത്സരത്തില്‍ നിന്നും മൂന്ന് വീതം ജയവും തോല്‍വിയുമായി ഒമ്പത് പോയിന്റാണ് കൊമ്പന്‍മാര്‍ക്കുള്ളത്. കഴിഞ്ഞ മത്സരത്തില്‍ എഫ്.സി ഗോവയെയായിരുന്നു ബ്ലാസ്റ്റേഴ്സ് തോല്‍പിച്ചത്. ഏറെവര്‍ഷങ്ങളായി ഗോവയോട് ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേരാണ് ബ്ലാസ്റ്റേഴ്സ് ഈ വിജയത്തോടെ മാറ്റിയെടുത്തത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Shyju damodaran kiss on ivan kalyuzhny controversy