/indian-express-malayalam/media/media_files/uploads/2019/04/rangeela-modi.jpg)
കഴിഞ്ഞ ദിവസം പുറത്തു വന്ന പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയം പറയാത്ത അഭിമുഖത്തില്‍ മോദിയോട് ചോദ്യങ്ങള്‍ ചോദിച്ചത് ബോളിവുഡ് താരം അക്ഷയ് കുമാറായിരുന്നു. അഭിമുഖത്തിലെ പല ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളുമെല്ലാം ട്രോളുകളും മീമുകളുമായി മാറിയിരുന്നു.
തന്റെ ഉറക്കത്തെ കുറിച്ചും മാങ്ങ തിന്നുന്നതിനെ കുറിച്ചെല്ലാമുള്ള മോദിയുടെ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരികള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മോദിയുടേയും അക്ഷയ് കുമാറിന്റേയും അഭിമുഖത്തിന്റെ പാരഡി വീഡിയോയാണ് വൈറലാകുന്നത്. പ്രശസ്ത കൊമേഡിയന്മാരായ ശ്യാം രംഗീലയും വികല്‍പ്പ് മെഹ്തയുമാണ് വീഡിയോ തയ്യാറാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബ്ദാനുകരണം കൊണ്ട് ശ്രദ്ധേയനായ മിമിക്രി താരമാണ് രംഗീല. അക്ഷയ് കുമാറിന്റെ ശബ്ദവും ഭാവവുമാണ് വികല്‍പ്പിനെ താരമാക്കിയത്.
മോദി മാങ്ങയെ കുറിച്ച് പറയുന്നതെങ്കില്‍ പാരഡി വീഡിയോയില്‍ രംഗീല സംസാരിക്കുന്നത് കുല്‍ഫിയെ കുറിച്ചാണ്. മോദിയുടെ ഉറക്കത്തെ കുറിച്ചുള്ള പ്രസ്താവനയേയും വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്. താന്‍ രാത്രി ഉറങ്ങാറില്ലെന്നും പകരം പകലുറങ്ങുമെന്നാണ് പാരഡി മോദി പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.