scorecardresearch

'എന്താ ഭംഗി...'; റെട്രോ ലുക്കിൽ മലയാളത്തിന്റെ ആദ്യകാല നായികമാർ; വീഡിയോ

മലയാള സിനിമയുടെ ആദ്യകാല നായികമാരുടെ എൺപതുകളിലെ ലൂക്കാണ് വൈറലാകുന്നത്

മലയാള സിനിമയുടെ ആദ്യകാല നായികമാരുടെ എൺപതുകളിലെ ലൂക്കാണ് വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Malayalam Actresses 80s look

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന സിനിമ താരങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമെല്ലാം നിരവധി എഐ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ, മലയാള സിനിമയുടെ ആദ്യകാല നായികമാരുടെ എൺപതുകളിലെ ലൂക്കാണ് എഐ ആവിഷ്കരിച്ചിരിക്കുന്നത്.

Advertisment

സ്റ്റൈലൻ പോസിലുള്ള താരങ്ങളുടെ ഫൊട്ടോ ഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ഗീത, സുനിത, അമല, മേനക, ജലജ, ശാന്തി കൃഷ്ണ, ഉണ്ണി മേരി, സിൽക്സ്മിത, ചിത്ര, മോനിഷ, സീമ, കാർത്തിക, ശോഭന, പൂർണിമ തുടങ്ങി ആ കാലഘട്ടത്തിലെ നായികമാരെയെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ഉണ്ണിയുടെയും സുന്ദരന്റെയും ആഗ്രഹം; 'മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്' റെഡി; വീഡിയോ

രസകരമായ എഐ വീഡിയോകൾ പങ്കുവയ്ക്കാറുള്ള 'yuhab' എന്ന അക്കൗണ്ടാണ് വീഡിയോയ്ക്കു പിന്നിൽ. എട്ടു ലക്ഷത്തിലധികം കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി കമന്റുകളുമുണ്ട്..

Also Read: ഇത് മോളിവുഡിന്റെ 'ജസ്റ്റിസ് ലീഗ്'; അക്വാമാനായി മമ്മൂക്ക, ബാറ്റ്മാനായി പൃഥ്വി; വീഡിയോ

നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ശങ്കർ, വിനീത്, റഹ്മാൻ, പ്രതാപ് പോത്തൻ, അശോകൻ, ബാലചന്ദ്രമേനോൻ, രതീഷ്, മണിയൻപിള്ള രാജു തുടങ്ങി മലയാള സിനിമ നടന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമാനമായൊരു വീഡിയോയും വൈറലായിരുന്നു.

Read More: മരുഭൂമിയില്ല, കൊടും തണുപ്പ് മാത്രം; ഞെട്ടിച്ച് 'മഞ്ഞുജീവിതം'; വീഡിയോ

Actress AI Photo Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: