/indian-express-malayalam/media/media_files/2026/01/07/shiva-statue-ai-video-2026-01-07-19-27-37.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
തെങ്ങോലകൾ കൊണ്ട് അതിമനോഹരമായ ശിവരൂപം നിർമ്മിക്കുന്ന വയോധികന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ആദ്യ കാഴ്ചയിൽ ആരുമൊന്ന് അതിശയിക്കുന്ന അത്ര കൃത്യതയോടെയാണ് ശിവരൂപം ഇയാൾ നിർമ്മിക്കുന്നത്. എന്നാൽ ഇത് സാധാരണ ഒരു വീഡിയോ അല്ല. സംഗതി എഐയുടെ മാജിക്കാണ്.
എഐയുടെ സഹായത്തോടെ വളരെ രസകരമായി സൃഷ്ടിച്ച വീഡിയോയാണിത്. കാണുന്നവരെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ, വളരെ സ്വാഭാവികമായി തെങ്ങോലകൾ ഓരോന്നായി വെച്ച് ശിവന്റെ രൂപം ഒരു മനുഷ്യൻ നിർമ്മിക്കുന്നു. സാധാരണയായി ഓലമെടയാൻ പോലും പാടുപെടുന്ന നമ്മളെപ്പോലുള്ളവർക്ക് ഇതൊരു വലിയ അത്ഭുതമായി തോന്നാം.
Also Read: സിദാന് മുകളിൽ ബെക്കാമോ? ആ പറഞ്ഞത് ശരിയല്ല; ഷെയ്നിനോട് ആരാധകർ
എന്നാൽ സത്യം അറിയുന്നതോടെയാണ് കാര്യങ്ങൾ കൂടുതൽ രസകരമാകുന്നത്. വീഡിയോയുടെ ചില ഭാഗങ്ങൾ ശ്രദ്ധിച്ചാൽ എഐ ആണെന്ന സൂചനകൾ കണ്ടെത്താൻ സാധിച്ചേക്കുമെങ്കിലും മനസ്സിലാക്കയെടുക്കുക അത്ര എളുപ്പമല്ല. രസകരമായ എഐ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള "multiversematrix" എന്ന അക്കൗണ്ടാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്.
Also Read: ഇനി ഏതു നീലിയും വിറയ്ക്കും; 'കത്തനാറി'ൽ മോഹൻലാലിന്റെ കാമിയോ?
നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. തെങ്ങോല കൊണ്ട് വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്ന നിരവധി വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. നേരത്തെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ രൂപം തെങ്ങോലയിൽ സൃഷ്ടിക്കുന്ന ഒരു വീഡിയോയും വൈറലായിരുന്നു.
Read More: 'എന്താ പെർഫെക്ഷൻ'; തെങ്ങോലയിൽ വിരിഞ്ഞ കിങ് ഖാൻ; വൈറൽ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us