/indian-express-malayalam/media/media_files/uploads/2023/10/26.jpg)
എംപിയുടെ അനുയായികൾ എടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
മുംബൈ: മെഡിക്കൽ കോളേജിൽ തുടർച്ചയായി 31 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സർക്കാർ മെഡിക്കൽ കോളേജിലെ സീനിയർ ഡോക്ടറെ കൊണ്ട് കക്കൂസ് കഴുകിച്ച് ശിവസേന എംപി. എംപിയുടെ അനുയായികൾ എടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ശിവസേന എംപി ഹേമന്ദ് പാട്ടീലിനെതിരെ പ്രതിഷേധം ശക്തമായത്. ഡോ ശങ്കർ റാവു മെഡിക്കൽ കോളേജിലെ ഡീൻ ആയ ഡോ. ശ്യാംറാവു വാക്കോഡിനോടാണ് എംപി മോശമായി പെരുമാറിയത്.
ഡോക്ടറെ ടോയ്‌ലറ്റുകൾ വൃത്തിയാക്കിപ്പിക്കാൻ പാട്ടീൽ നിർബന്ധിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. സംഭവം വിവാദമായതോടെ മഹാരാഷ്ട്രയിലെ നാന്ദഡ് പൊലിസാണ് ശിവസേന എംപിക്കെതിരെ കേസെടുത്തത്. എംപി ഹേമന്ദ് പാട്ടീലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ് ഇനി നടപടികളുമായി മുന്നോട്ടുപോകുക.
ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, മഹാരാഷ്ട്ര മെഡികെയർ സർവീസ് പേഴ്സൺസ് ആൻഡ് മെഡികെയർ സർവീസ് സ്ഥാപനങ്ങൾ (പ്രിവൻഷൻ) എന്നീ വകുപ്പുകൾ പ്രകാരമാണ് എംപിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഡോ. ​​വാക്കോഡിനെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ചും, എംപിക്കെതിരെ പൊലിസ് നടപടി ആവശ്യപ്പെട്ടും ചൊവ്വാഴ്ച വഞ്ചിത് ബഹുജൻ അഘാഡി മെഡിക്കൽ കോളേജ് വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ദളിത് വിഭാഗത്തിൽപ്പെടുന്ന ഡോക്ടർക്കെതിരെ ആണ് എംപിയും കൂട്ടാളികളും പ്രതികാര നടപടി സ്വീകരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us