ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി തന്റെ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ ഭാര്യ അയിഷ മുഖര്‍ജി. ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ സുഖം പ്രാപിച്ചതായി അയിഷ അറിയിച്ചു. ജിമ്മില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ആണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍‍ പോസ്റ്റ് ചെയ്തത്.

‘പ്രധാനപ്പെട്ട ശസ്ത്രക്രിയയ്ക്ക് ആറ് ആഴ്ച്ചയ്ക്ക് ശേഷം ഏറെ ഇഷ്ടമുളള പ്രവൃത്തിയിലേക്ക് തന്നെ ഞാന്‍ തിരിച്ചെത്തി, ഡെഡ്ലിഫ്റ്റിംഗ്. ഒരിക്കലും ഒഴിവ് കഴിവ് പറഞ്ഞ് ഒഴിവാകരുത്’, അയിഷ കുറിച്ചു. വീഡിയോയില്‍ പഴയ ഫിറ്റ്നസിലേക്ക് അയിഷ തിരിച്ചെത്തിയതായി വ്യക്തമാണ്. വീഡിയോയ്ക്ക് താഴെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിട്ടുണ്ട്.

‘സൂപ്പര്‍ വുമണ്‍’ എന്നും ‘വണ്ടര്‍ വുമണ്‍’ എന്നുമൊക്കെയാണ് ആരാധകര്‍ അയിഷയെ വിശേഷിപ്പിക്കുന്നത്. ഫിനിക്സ് പക്ഷി പോലെ ആണ് അയിഷയുടെ ഉയര്‍ത്തെഴുന്നേല്‍പ്പെന്ന് ആരാധകര്‍ കമന്റ് ചെയ്തു. യുവരാജ് സിംഗിന്റെ ഭാര്യ ഹൈസല്‍ കീച്ചും അയിഷയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ‘കൂട്ടുകാരി, നീ വിസ്മയിപ്പിക്കുന്നു’ എന്നായിരുന്നു കീച്ചിന്റെ കമന്റ്. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ആഴ്ച്ചകള്‍ക്ക് മുമ്പാണ് അയിഷ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഭാര്യയ്ക്ക് ഒപ്പം നില്‍ക്കാനായി ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന മത്സരത്തില്‍ നിന്നും ശിഖര്‍ ധവാന്‍ വിട്ടു നിന്നിരുന്നു. ശിഖര്‍ തന്നെയാണ് ഭാര്യയ്ക്ക് ശസ്ത്രക്രിയ ചെയ്യണമെനന് കാര്യം ട്വിറ്റര്‍ വഴി ആരാധകരെ അറിയിച്ചത്. പിന്നാലെ അയിഷയ്ക്ക് വേണ്ടി ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്ന് ആരാധകരം രംഗത്തെത്തിയിരുന്നു.

പിന്നീട് ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ശിഖര്‍ ആരാധകരെ അറിയിച്ചിരുന്നു. 2012ലാണ് ഇരുവരും വിവാഹിതരായത്. ശിഖര്‍ ധവാനേക്കാള്‍ 10 വയസ് കൂടുതലുളളയാളാണ് അയിഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ