2017ൽ യൂട്യൂബില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ കണ്ട വിഡിയോകളില്‍ മുൻ നിരയിൽ തന്നെയുണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഷെറിലും ഷെറിലിന്റെ ജിമിക്കി കമ്മലും. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപികമാരുടെ നേതൃത്വത്തില്‍ നടന്ന ജിമിക്കി കമ്മല്‍ ഡാന്‍സ് വിഡിയോ വൻ ഹിറ്റായതോടെയാണ് ഷെറിലും മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്.

മോഹൻലാലിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ പാട്ടായിരുന്നു ജിമിക്കി കമ്മൽ. ചിത്രത്തിലെ ഗാനരംഗത്തേക്കാൾ ജന ശ്രദ്ധ ലഭിച്ചത് കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഈ നൃത്ത പ്രകടനമാണ്. ഇതിന് നേതൃത്വം നല്‍കിയ കോളേജ് അധ്യാപികമാരായ ഷെറിലും അന്നയും താരങ്ങളാവുകയും ചെയ്തു.

ഷെറിലിന്റേയും സംഘത്തിന്റെയും ഡാന്‍സ് വിഡിയോയ്ക്ക് ആരാധകര്‍ ഏറെയുണ്ടായത് തമിഴ്‌നാട്ടില്‍ നിന്നാണ്. അതുകൊണ്ടു തന്നെയാണ് സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തില്‍ ഷെറിലിനേയും അന്നയെയും ഉള്‍പ്പെടുത്തിയത്.

ഇന്ത്യക്കു പുറത്തും ഈ ഗാനം വൈറലായിരുന്നു. ഹിന്ദിയിലും മറ്റ് ഭാഷകളിലും ജിമിക്കി കമ്മലിന് റീമേക്കുകളുണ്ടായി. അടുത്തിടെ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ വരെ ജിമിക്കി കമ്മലിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഒന്നാം സ്ഥാനം നേടിയത് ബിബി കി വൈന്‍സിന്റെ ഗ്രൂപ്പ് സ്റ്റഡി എന്ന വിഡിയോ ആണ്. 2017 ലെ ടോപ്പ് ട്രെന്‍ഡിങ് വിഡിയോകളെ കൂടാതെ ടോപ് ട്രെന്‍ഡിങ് മ്യൂസിക് വിഡിയോകളും ആഗോളതലത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള വിഡിയോകളും യൂട്യൂബ് റിവൈന്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ