വണ്ണം കൂടിയതിന്റെ പേരിൽ നിരവധി പേർക്ക് കളിയാക്കലുകൾ കേൾക്കണ്ടി വന്നിട്ടുണ്ടാകും. കളിയാക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് യുഎസിൽനിന്നുളള മോഡൽ കാണിച്ചുതന്നിരിക്കുന്നത്. തന്റെ വണ്ണത്തെക്കുറിച്ച് കളിയാക്കിയ വിമാനത്തിലെ സഹയാത്രികന് മോഡൽ നൽകിയ ഉഗ്രൻ പണിയാണ് ഇന്റർനെറ്റിലെ ഇപ്പോഴത്തെ സംസാരവിഷയം. യുഎസിൽനിന്നുളള മോഡലായ നതാലിയ ഹേഗ് ആണ് വാർത്തയിലെ താരം. കാലിഫോർണിയയിൽനിന്നും ലൊസാഞ്ചൽസിലേക്കുളള യാത്രയ്ക്കിടെ തന്നെ അപമാനിച്ച സഹയാത്രികനെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടിയാണ് നതാലിയ താരമായി മാറിയത്.

i’m shaking right now. i’m on a flight to LA right now on @americanair. i paid almost $70 extra for this seat i’m in because i know i need a little extra leg room. i’m extremely flight anxious but there were only middle seats available so i had to take what i could get. as soon as i sat down, the gentleman on my left began LOUDLY huffing, sighing, and readjusting himself in his seat. i see him furiously texting and then purposefully turning the phone away from me. so, naturally next time he texts, i take a look. the texts were about me and i’m almost positive he took photos of me. not only were the texts about me, but they were really mean and ugly, with even the recipient named ‘linda’ chiming back with shaming retorts…someone who can’t even see the situation. if you can’t read the texts, it says ‘hopefully she didn’t have any mexican food’ and his response is ‘i think she ate a mexican’. then he proceeds to say he’s leaving a ‘neck mark on the window’ because he’s so smashed against the wall. from the photos, you can see i’m not in his space. he’s even taken over both arm rests on purpose, coming to my space and digging his elbows into my side…which is in my seat. his next text to her was ‘if the news reports a DFW airbus a321 leaving the runway without rotating, that would be my flight.’ another i see later? ‘if these seats don’t hold, it’s not going to matter.’ and that’s just a few of them. there were several more. i didn’t do anything to him. i’m in my seat, completely (see photos). i am crumpled into a ball trying to not bother. i’m just so upset. i asked the other man to my right if he’d switch me and told him what the man was saying about me and he said laughed and refused. that’s fine, it’s not his issue. this is a fat person’s daily reality and not just on a plane. this is on a bus, standing in line at the grocery store, at a concert, on the internet. you can be completely in your own space, not bothering anyone, and people will still fuck with you and try to hurt you. all you can do is know you haven’t done anything wrong just by existing and to move on. this just makes me a mixture of enraged and super sad.

A post shared by natalie. (@nataliemeansnice) on

ഷൂട്ടിനുവേണ്ടി ലൊസാഞ്ചൽസിലേക്ക് പോവുകയായിരുന്നു നതാലിയ. യാത്രാ സൗകര്യത്തിനായി അവൾ കൂടുതൽ പണം നൽകി എമർജൻസി എക്സിറ്റിലേക്ക് തന്റെ സീറ്റ് മാറ്റി വാങ്ങിച്ചു. വിമാനം പുറപ്പെട്ടു കഴിഞ്ഞപ്പോൾ താൻ അടുത്തിരിക്കുന്നതിൽ സഹയാത്രികന് അതൃപ്തിയുളളതായി നതാലിയയ്ക്ക് തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ തന്റെ വണ്ണത്തെക്കുറിച്ച് കളിയാക്കി സുഹൃത്തിന് മെസേജ് അയയ്ക്കുന്നത് കണ്ടു. ‘അവൾ മെക്സിക്കൻ ഭക്ഷണം ഒന്നും കഴിച്ചു കാണില്ലല്ലേ? ‘ എന്നായിരുന്നു ഒരു മെസേജ്. ‘അവൾ ഒരു മെക്സിക്കനെ തിന്നു കാണുമെന്നാണ് ഞാൻ കരുതുന്നതെന്നാണ്’ സുഹൃത്ത് നൽകിയ മറുപടി.

ഇതു കണ്ട നതാലിയ ആ സമയത്ത് ഒന്നും പ്രതികരിച്ചില്ല. വിമാനം ലൊസാഞ്ചൽസിൽ ലാൻഡ് ചെയ്ത ഉടൻ അയാളോട് ഇതിനെക്കുറിച്ച് ചോദിച്ചു. ‘നിങ്ങൾ ഇവിടെ ഇരിക്കാൻ പാടുളളതല്ല. ഒരു എമർജൻസി സാഹചര്യം ഉണ്ടായാൽ നിങ്ങൾ എങ്ങനെയാണ് സഹയാത്രികരെ സഹായിക്കുക’ ഇതായിരുന്നു അയാൾ നതാലിയയോട് ചോദിച്ചത്. സംഭവത്തിനു പിന്നാലെ സഹയാത്രികൻ സുഹൃത്തിന് അയച്ച മെസേജിന്റെ ചിത്രങ്ങളും അയാളോട് സംസാരിച്ചതിന്റെ വിഡിയോയും ഉൾപ്പെടെ സംഭവത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടുളള കുറിപ്പ് നതാലിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം 1.5 മില്യൻ പേർ കണ്ടു കഴിഞ്ഞു. മാത്രമല്ല നിരവധി പേരാണ് നതാലിയയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook