ഇത്തവണത്തെ ഓണനാളിലാണ് താൻ പെരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദർശിക്കുന്ന ഫൊട്ടോ ശശി തരൂർ എംപി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ കൂട്ടത്തിൽ അദ്ദേഹം ക്ഷേത്രത്തിൽ തേങ്ങയുടക്കുന്ന ഒരു ചിത്രവും പങ്കുവച്ചിരുന്നു. ആ ചിത്രം എഡിറ്റ് ചെയ്തുകൊണ്ടുള്ള മീം ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇപ്പോൾ തരൂർ തന്നെ അത്തരത്തിലുള്ള ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നു.
എതീയിസ്റ്റ് കൃഷ്ണ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് എഡിറ്റ് ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. തരൂർ ഒരു ചായക്കടയിൽ ചായ അടിക്കുന്ന തരത്തിലും ഒരു സ്റ്റേഡജിൽ നൃത്തം ചെയ്യുന്ന തരത്തിലും മുതൽ ഗുസ്തിമത്സരത്തിൽ എതിരാളിയെ മർദ്ദിക്കുന്ന തരത്തിൽ വരെ തേങ്ങയുടക്കുന്ന ഫൊട്ടോയെ പുനരാവിഷ്കരിച്ചിട്ടുണ്ട് ഈ ചിത്രങ്ങളിൽ.
Read More: കുഞ്ഞിനെ നോക്കാൻ അച്ഛനെ ഏൽപിച്ചതാ, എന്നാൽ സംഭവിച്ചത്; വൈറലായി വീഡിയോ
ചായക്കടയിലും ക്രിക്കറ്റ് പിച്ചിലുമെല്ലാം തരൂരിന്റെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്താണ് ഈ മീമുകൾ സൃഷ്ടിച്ചത്. ഇത്തരം ചിത്രങ്ങളിൽ തനിക്ക് ഇഷ്ടപ്പെട്ടവ എന്ന് പറഞ്ഞാണ് തരൂർ ഇവ തന്റെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
“ഞാൻ ആചാരപരത്തിന്റെ ഭാഗമായി ഒരു തേങ്ങ ഉടയ്ക്കുന്ന ചിത്രം ഉപയോഗിച്ചുള്ള കുറേ മീമുകൾ കാണുന്നുണ്ട്. ആരാണ് അവ വച്ച് ഇത്രയും ഭാവന ഉപയോഗിക്കുന്നത്, അവപലപ്പോഴും നല്ല തമാശ നിറഞ്ഞവയാണ്. ഇവയിൽ എന്റെ പ്രിയപ്പെ ചിലത് ഇവയാണ്,” തരൂർ കുറിച്ചു.
ഓണസമയത്ത് സ്വദേശമായ തരൂരിലെത്തിയപ്പോഴായിരുന്നു ശശി തരൂർ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്.
Read More: ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും വിവാഹ ഫോട്ടോ കണ്ടെത്തി ട്രോളൻമാർ