ഇഷ്ടമായി.. ഗംഭീരം..; മലയാളി പിള്ളേരുടെ വൈറൽ വീഡിയോ ഷെയർ ചെയ്ത് സൂര്യ

‘സൂര്യ ഫാൻസ്‌ ക്ലബ് കേരള’ യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് സൂര്യ ഷെയർ ചെയ്തിരിക്കുന്നത്

ഇഷ്ടതാരങ്ങളുടെ പിറന്നാളിന് വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന് ആലോചിക്കുന്നവരാണ് മിക്ക ആരാധകരും. അങ്ങനെ ഇഷ്ടതാരത്തിനായി തിരുവനന്തപുരത്ത് ചെങ്കൽചൂള കോളനി എന്നറിയപ്പെടുന്ന രാജാജി നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാർ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

തമിഴ് സൂപ്പർ താരം സൂര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ചു ചെയ്ത ഡാൻസ് വീഡിയോയാണ് വൈറലായത്. സൂര്യ നായകനായ ‘അയൻ’ സിനിമയിൽ നിന്നുള്ള ഗാനം അതുപോലെ തന്നെ പുനരാവിഷ്കരിക്കുകയാണ് വീഡിയോയിൽ ചെയ്തിരിക്കുന്നത്.

നേരത്തെ ഈ സംഘം തന്നെ ‘അയനി’ലെ ഒരു സംഘടനരംഗം പുനരാവിഷ്ക്കരിച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ ആ വീഡിയോ സൂര്യയും ഷെയർ ചെയ്തിരിക്കുകയാണ്. ‘സൂര്യ ഫാൻസ്‌ ക്ലബ് കേരള’ യുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് സൂര്യ ഷെയർ ചെയ്തിരിക്കുന്നത്.

“ഇത് ഇഷ്ടമായി.. ഗംഭീരം.. സുരക്ഷിതരായി ഇരിക്കൂ” എന്ന് കുറിച്ചാണ് സൂര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വൈറലായ ബർത്ത്ഡേ ട്രിബിയൂട്ട് വീഡിയോ ശശി തരൂർ എംപി ഉൾപ്പെടെയുള്ളവരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. “തിരുവന്തപുരത്ത് ചെങ്കൽചൂള എന്നറിയപ്പെടുന്ന രാജാജി നഗറിലെ കുട്ടികൾ, കേവലം ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചു അവരുടെ രീതിയിൽ പാടി ഡാൻസ് ചെയ്ത് അത്ഭുതകരമായി ഷൂട്ട് ചെയ്ത വീഡിയോ, കുറഞ്ഞ ആനുകൂല്യങ്ങളുള്ള നമ്മുക്ക് അടുത്തുള്ള സ്ഥലങ്ങളിലും അതിശയകരമായ കഴിവുകൾ ഉള്ളവരുണ്ട്” എന്ന് കുറിച്ചാണ് ശശി തരൂർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് എഡിറ്റ് ചെയ്തിരുന്നതാണ് ഡാൻസ് വീഡിയോ. നിരവധിപേരാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

Also read: മലയാളികളോടാണോ സായിപ്പേ കളി; വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Shashi tharoor shares viral tribute video for suryas birthday

Next Story
മലയാളികളോടാണോ സായിപ്പേ കളി; വീഡിയോMallu Sayip, malayalam english language jokes, malayalam jokes in english
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express