ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള രാഷ്ട്രീയക്കാരനാണ് കോൺഗ്രസ് നേതാവായ ശശി തരൂർ എം.പി. ട്വിറ്ററിലൂടെയും മറ്റും തന്റെ രാഷ്ട്രീയ എതിരാളികളെ വിമർശിക്കുന്നതിനോടൊപ്പം ഇംഗ്ലീഷിലെ അസാധാരണമായ പല വാക്കുകളും ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയ നേതാവാണ് തിരുവനന്തപുരം എം.പി എന്നാണ് ട്രോളർമാരും മറ്റും തരൂരിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ തരൂരിന് ലഭിച്ച ഒരു വിവാഹ അഭ്യർത്ഥന നവ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രസകരമായ കാര്യം തരൂരിനോട് വിവാഹ അഭ്യർത്ഥന നടത്തിയിരിക്കുന്നത് സ്തീയല്ല, പുരുഷനാണെന്നതാണ്.

ഡൽഹിയിൽ വെച്ചു നടന്ന പ്രൈഡ് പരേഡിനിടക്കായിരുന്നു യുവാവ്, ‘ശശി തരൂർ മാരി മീ'( ശശി തരൂർ എന്നെ വിവാഹം കഴിക്കൂ) എന്ന പ്ലക്കാർഡ് ഉയർത്തി കാട്ടിയത്. സൂര്യ എച്ച്.കെ എന്ന് ട്വിറ്റർ അക്കൗണ്ടിലാണ് ഈ ചിത്രം ആദ്യ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തരുൺ ബോറ എന്ന ഇൻസ്റ്റഗ്രാം യൂസർ ഈ ചിത്രം ഷെയർ ചെയ്തതോടെയാണ് കൂടുതൽ ആളുകളിലേക്ക് ഇത് എത്തുന്നത്. ‘അയാളുടെ ആഗ്രഹം മാത്രമല്ല ഇത്’ എന്ന് പറഞ്ഞായിരുന്നു തരുൺ ബോറ ചിത്രം ഷെയർ ചെയ്തത്.

And it’s not only him #pride2017 #prideparade #dqp #loveislove #delhiqueerpride #love

A post shared by Tarun Bora (@paharimonk) on

ചിത്രം വൈറലായതോടെ ശശി തരൂരിന്റെ ശ്രദ്ധയിലും ഇതെത്തി. വളരെ പോസിറ്റീവ് ആയിട്ടായിരുന്നു ശശി തരൂരും ഇതിനോട് പ്രതികരിച്ചത്. ‘അവർ തിരുവനന്തപുരത്തെ വോട്ടർമാരായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ’ എന്നാണ് ശശി തരൂർ ഒരു ചിരിയോടെ ട്വിറ്ററിൽ കുറിച്ചത്. തരൂരിന്റെ ഈ പ്രതികരണത്തെ വളരെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. വളരെ രസകരവും കൃത്യവുമായ മറുപടിയെന്നാണ് മിക്കവരും ശശി തരൂരിന്റെ ട്വീറ്റിനെ വിശേഷിപ്പിച്ചത്.

ശശി തരൂരിന് ലഭിച്ച വിവാഹ അഭ്യർത്ഥ്യനയും അദ്ദേഹത്തിന്റെ മറുപടിയും സോഷ്യൽ മീഡിയ ചർച്ച ചെയ്തതിങ്ങനെ:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ