ശശി തരൂരിന്റെ ട്വീറ്റ് വായിക്കാൻ ഡിക്ഷണറി കയ്യിൽ പിടിക്കാതെ കഴിയില്ല എന്നൊരു പറച്ചിലുണ്ട്. കോൺഗ്രസ് എംപിയുടെ ഓരോ ട്വീറ്റിലും ആർക്കും മനസ്സിലാകാത്ത ഒരു ഇംഗ്ലീഷ് വാക്ക് എങ്കിലും സാധാരണ ഉണ്ടാകാറുണ്ട്. ശശി തരൂരിന്റെ ഓരോ ട്വീറ്റിനുപിന്നാലെയും സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രയോഗത്തെ കളിയാക്കി ട്രോളുകളും നിറയാറുണ്ട്.

കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ശശി തരൂരിന് ഇത്തവണ പിഴച്ചു. ട്വീറ്റിൽ താൻ കാണാതെ വിട്ടുപോയ വ്യാകരണ തെറ്റ് എംപിക്ക് തന്നെ വിനയായി. പുതുവർഷ ദിനത്തിൽ തന്റെ ഫെയ്സ്ബുക്ക് ലൈവ് വിഡിയോ 20,000 ത്തോളം പേർ ലൈവായി കണ്ടതിന്റെ സന്തോഷമാണ് എംപി ട്വിറ്ററിൽ പങ്കുവച്ചത്. സന്തോഷം കൊണ്ട് എഴുതിയ ട്വീറ്റിൽ വ്യാകരണ തെറ്റ് കടന്നുകൂടിയത് എംപി ശ്രദ്ധിച്ചില്ല. ‘who’ എന്നതിനുപകരം ‘whom’ എന്നാണ് ശശി തരൂർ എഴുതിയത്.

സുഹേൽ സേത് ആണ് ശശി തരൂരിന്റെ ട്വീറ്റിലെ തെറ്റ് കണ്ടുപിടിച്ചത്. ശശി തരൂരിന്റെ തെറ്റ് ചൂണ്ടിക്കാട്ടി സുഹേൽ ട്വീറ്റ് ചെയ്തു.

സുഹേലിന്റെ ട്വീറ്റിനുപിന്നാലെ ശശി തരൂരിനെ കളിയാക്കി ട്വീറ്റുകളുടെ പൂരമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ