ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് സ്രാവ്. ചിലയിനം സ്രാവുകൾ ആക്രമണകാരികളാണ്. എലാസ്മൊബ്രാങ്ക്സ് എന്ന പ്രത്യേക വർഗത്തിൽപ്പെട്ട മത്സ്യങ്ങളാണ് സ്രാവുകൾ. സ്രാവുകൾക്ക് ഉയർന്ന വിദൂരദൃഷ്ടിയുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. കൂടാതെ അവയുടെ കേൾവിശക്തിയും അപാരമാണ്. മനുഷ്യരിൽ നിന്നും വ്യത്യസ്തമായി സ്രാവുകളുടെ ചെവി അവയുടെ തലക്കകത്ത് സ്ഥിതി ചെയ്യുന്നു. ചെവികളെക്കൂടാതെ ലാറ്ററൽ ലൈൻ എന്നറിയപ്പെടുന്ന ഒരു അവയവം കൂടി സ്രാവുകൾക്കുണ്ട്.

ജലാന്തർഭാഗത്തെ കമ്പനങ്ങൾ ശ്രവിക്കുന്നതിന് ഈ അവയവം സ്രാവുകളെ സഹായിക്കുന്നു. ഈ കമ്പനങ്ങള്‍ മനസിലാക്കിയാണ് സ്രാവുകള്‍ ഇരകളെ പിടിക്കാറുളളത്. അത്രമേല്‍ ശ്രദ്ധയോടെ കാത്തിരുന്നാണ് ഇവയുടെ ഇരപിടിത്തം. ഇതിനെ സാധൂകരിക്കുന്ന ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

Read More: ശാസ്ത്രലോകത്തിന് ‘കടല്‍ സര്‍പ്പ ദര്‍ശനം’; 8 കോടി വര്‍ഷം പഴക്കമുളള ഭീകരജീവിയെ കണ്ടെത്തി

അമേരിക്കയിലെ മസാച്ചൂസെറ്റ്സിലെ കേപ്പ് കോഡ് ബേയില്‍ മീന്‍ പിടിക്കാന്‍ പോയ കുടുംബം അപ്രതീക്ഷിതമായാണ് ഒരു സ്രാവിനെ കണ്ടുമുട്ടുന്നത്. ഇവര്‍ ചൂണ്ടയില്‍ പിടിച്ച മീനിന്റെ പിന്നാലെ എത്തിയ സ്രാവ് ഒറ്റച്ചാട്ടത്തില്‍ ഈ മീനിനെ വായിലാക്കുകയായിരുന്നു.

ഡഗ് നെല്‍സണ്‍ എന്നയാളാണ് വീഡിയോ പകര്‍ത്തിയത്. താനും കുടുംബവും സ്രാവിനെ അപ്രതീക്ഷിതമായി കണ്ട് ഭയന്ന് പോയതായി അദ്ദേഹം വ്യക്തമാക്കി. നെല്‍സന്റെ മകന്‍ ജാക്ക് ബോട്ടിന്റെ മുമ്പില്‍ നിന്ന് സ്രാവിനെ കണ്ട് ഞെട്ടിപ്പോവുന്നതായി വീഡിയോയില്‍ കാണാം. വീഡിയോ വളരെ വേഗത്തിലാണ് വൈറലായി മാറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook