ആലപ്പുഴ: സ്വാതന്ത്ര്യദിനാശംസകൾ നേർന്നുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അരൂർ എംഎൽഎയും കോൺഗ്രസ് നേതാവുമായ ഷാനിമോൾ ഉസ്മാൻ. പൂർണതയില്ലാത്ത ഇന്ത്യൻ ഭൂപടത്തിന്റെ ചിത്രമാണ് ഷാനിമോൾ ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചത്. സാമൂഹ്യമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധവും ട്രോളുകളും വന്നതോടെ ഷാനിമോൾ ഫെയ്സ്ബുക്ക് പോസ്റ്റ് ഡെലീറ്റ് ചെയ്തു.
Read Also: പമ്പ മണൽക്കടത്ത്: ആരോപണവുമായി ചെന്നിത്തല, കോടതിയെ സമീപിക്കും
ട്രോളുകൾ കുന്നുകൂടിയപ്പോഴാണ് ഫെയ്സ്ബുക്ക് പോസ്റ്റിലെ അബദ്ധം തിരിച്ചറിയുന്നത്. ഏകദേശം നാല് മണിക്കൂറിനുശേഷമാണ് ഷാനിമോൾ ഉസ്മാൻ എന്ന വെരിഫെെഡ് പ്രൊഫെെലിൽ നിന്നു ഇന്ത്യൻ ഭൂപടത്തിന്റെ ചിത്രമടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഡെലീറ്റ് ചെയ്യുന്നത്.

ജമ്മു കശ്മീരിലെ പ്രധാന ഭാഗങ്ങൾ ഈ ഭൂപടത്തിൽ ഇല്ലെന്നാണ് പലരുടെയും പ്രധാന വിമർശനം. എന്നാൽ, ഭൂപടം വികലമായിപ്പോയതാണെന്നും ഇന്ത്യയിലെ ഏതെങ്കിലും ഭാഗത്തെ ഒഴിവാക്കിയിട്ടില്ലെന്നും ചിത്രത്തിൽ നിന്നു വ്യക്തമാണ്.