scorecardresearch

Actor Shane Nigam: സിദാന് മുകളിൽ ബെക്കാമോ? ആ പറഞ്ഞത് ശരിയല്ല; ഷെയ്നിനോട് ആരാധകർ

Actor Shane Nigam Viral Video: മറ്റൊരു ബ്രസീൽ ഇതിഹാസമായ റൊണാൾഡീഞ്ഞോയുടെ പേര് വന്നപ്പോഴാണ് റൊണാൾഡോ നസാരിയോയെ ഷെയ്ൻ മാറ്റി പറഞ്ഞത്. പിന്നെ റൊണാൾഡീഞ്ഞോ, നെയ്മർ എന്നതിൽ ഷെയ്ൻ റൊണാൾഡീഞ്ഞോയ്ക്ക് ഒപ്പം തന്നെ നിന്നു

Actor Shane Nigam Viral Video: മറ്റൊരു ബ്രസീൽ ഇതിഹാസമായ റൊണാൾഡീഞ്ഞോയുടെ പേര് വന്നപ്പോഴാണ് റൊണാൾഡോ നസാരിയോയെ ഷെയ്ൻ മാറ്റി പറഞ്ഞത്. പിന്നെ റൊണാൾഡീഞ്ഞോ, നെയ്മർ എന്നതിൽ ഷെയ്ൻ റൊണാൾഡീഞ്ഞോയ്ക്ക് ഒപ്പം തന്നെ നിന്നു

author-image
Trends Desk
New Update
Shane Nigam Video

യുവനടൻ ഷെയ്ൻ നിഗത്തിന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരം ആരെന്ന് അറിയാമോ? ഏറ്റവും മികച്ചതും തനിക്ക് ഇഷ്ടപ്പെട്ടതുമായ ഫുട്ബോൾ കളിക്കാരൻ എന്ന് പറഞ്ഞ് ഷെയ്ൻ ഇതിഹാസ താരങ്ങളെ തിരഞ്ഞെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ആരാധകരെ കൗതുകത്തിലാക്കുന്നു. 

Advertisment

സിനദിൻ സിദാൻ, ഡേവിഡ് ബെക്കാം...ഇവരിൽ നിന്ന് ബെക്കാമിനെയാണ് ഷെയ്ൻ തിരഞ്ഞെടുത്തത്. പിന്നാലെ ബെക്കാമും റൊണാൾഡോ നസാരിയോയും എന്നായി ചോദ്യം. ബെക്കാം, ഫിഗോ, ബാറ്റിസ്റ്റ്യൂട്ട, റോബർട്ടോ കാർലോസ്, എന്നിവരുടെ പേരെല്ലാം വന്നിട്ടും ഷെയ്ൻ റൊണാൾഡോ നസാരിയോയിൽ ഉറച്ച് നിന്നു. 

Also Read: ഇനി ഏതു നീലിയും വിറയ്ക്കും; 'കത്തനാറി'ൽ മോഹൻലാലിന്റെ കാമിയോ?

മറ്റൊരു ബ്രസീൽ ഇതിഹാസമായ റൊണാൾഡീഞ്ഞോയുടെ പേര് വന്നപ്പോഴാണ് റൊണാൾഡോ നസാരിയോയെ ഷെയ്ൻ മാറ്റി പറഞ്ഞത്. പിന്നെ റൊണാൾഡീഞ്ഞോ, നെയ്മർ എന്നതിൽ ഷെയ്ൻ റൊണാൾഡീഞ്ഞോയ്ക്ക് ഒപ്പം തന്നെ നിന്നു. എന്നാൽ റൊണാൾഡീഞ്ഞോയും മെസിയും എന്നായതോടെ ഷെയ്ൻ മെസിയുടെ പേര് പറഞ്ഞു. 

Also Read: "ചതിക്ക് ചതി, അതാണ് മ്ലാത്തി ചേട്ടത്തിയുടെ നിലപാട്"; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ്; വീഡിയോ

അവസാനം വന്നെത്തുന്നത് രണ്ട് പേരുകളിലാണ് എന്ന് നമുക്ക് ഊഹിക്കാമല്ലോ, മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇതിന് മറുപടി പറയാൻ പറ്റില്ലെന്നാണ് ഷെയ്നിന്റെ പ്രതികരണം. രണ്ട് പേരും മികച്ച കളിക്കാരാണ്. പക്ഷേ കുറേക്കൂടെ കംപോസ്ഡ് ആയിട്ടുള്ള താരം മെസിയാണ്. പക്ഷേ ക്രിസ്റ്റ്യാനോയുടെ സ്റ്റൈലും അഗ്രസീവ് പ്ലേയും മികച്ചതാണ്. അതുകൊണ്ട് തന്നെ രണ്ട് പേരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ തനിക്ക് പറ്റുന്നില്ലെന്ന് ഷെയ്ൻ പറഞ്ഞു. 

Also Read:'ഇവിടെ ഏത് റോളും പോകും'; പ്രേമത്തിലെ ജോർജായി മോഹൻലാൽ, മലരായി ശോഭന; വീഡിയോ

 സോസർ കണ്ടന്റ് ക്രിയേറ്ററായ ഇംതിയാസ് അലി പങ്കുവെച്ച ഷെയ്നിന്റെ ഈ വിഡിയോയിൽ മെസിയുടേയും റൊണാൾഡോയുടേയും ഫാൻസിന്റേയും പ്രതികരണങ്ങൾ ആണ് നിറയെ. പിന്നെ സിദാന് മുകളിൽ ആണ് ബെക്കാം എന്ന് പറഞ്ഞതിനോട് യോജിപ്പില്ല എന്നെല്ലാം പറഞ്ഞും കമന്റുകൾ വരുന്നു. 

Read More: പഞ്ചായത്ത്‌ റോഡുകളിലൂടെ കുതിച്ചുപാഞ്ഞ് റേസിങ് ബൈക്കുകൾ; വൈറലായി കേരള മോട്ടോ ജിപി; വീഡിയോ

Lionel Messi Shane Nigam Christiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: