scorecardresearch
Latest News

ട്രോളന്മാർക്ക് ഒപ്പം ചേർന്ന് സ്വയം ട്രോളി ഷെയ്ൻ നിഗം

ഷെയ്നിന്റെ പുതിയ ഹെയർ സ്റ്റൈലിന് ‘പെരുന്തച്ചൻ’ ചിത്രത്തിലെ തിലകന്റെ ഹെയർ സ്റ്റൈലുമായി ഏറെ സാമ്യമുണ്ടെന്നാണ് ട്രോളന്മാരുടെ കണ്ടെത്തൽ

Shane Nigam, ഷെയ്ന്‍ നിഗം, Shane Nigam new hair style, Shane Nigam troll, Shane Nigam Death Threat, ഷെയ്ന്‍ നിഗം വധ ഭീഷണി,Joby George, ജോബി ജോര്‍ജ്, Shane Nigam Joby George, ie malayalam, Joby George response, Shane nigam live, Indian express Malayalam

‘വെയിൽ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടയിൽ, മുടിയൊക്കെ വെട്ടി പുതിയ ലുക്കിലുള്ള ചിത്രം പോസ്റ്റ് ചെയ്ത് അമ്പരപ്പിക്കുകയാണ് ഷെയ്ൻ നിഗം. വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ വീണ്ടും പുകയുന്നതിനിടയിലാണ് ഷെയ്ൻ മുടിവെട്ടി പുതിയ സ്റ്റൈൽ സ്വീകരിച്ചിരിക്കുന്നത്. ഷെയ്നിന്റെ പുതിയ ലുക്കിനെ പരാമർശിച്ച് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ രാവിലെ മുതൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിനിടയിൽ, ട്രോളന്മാർക്ക് ഒപ്പം ചേർന്ന് സ്വയം ട്രോളുകയാണ് ഷെയ്ൻ.

പുതിയ ഹെയർ സ്റ്റൈലിന് ‘പെരുന്തച്ചൻ’ ചിത്രത്തിലെ തിലകന്റെ ഹെയർ സ്റ്റൈലുമായി ഏറെ സാമ്യമുണ്ടെന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തൽ. ഇപ്പോഴിതാ, അത്തരത്തിലുള്ള ഒരു ട്രോളാണ് ഷെയ്നും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്.

Shane Nigam, ഷെയ്ന്‍ നിഗം, Shane Nigam new hair style, Shane Nigam troll, Shane Nigam Death Threat, ഷെയ്ന്‍ നിഗം വധ ഭീഷണി,Joby George, ജോബി ജോര്‍ജ്, Shane Nigam Joby George, ie malayalam, Joby George response, Shane nigam live, Indian express Malayalam

shane
ഫൊട്ടോ: ഷെയ്ൻ നിഗം/ഇൻസ്റ്റഗ്രാം

‘വെയിലി’ല്‍ ഷെയ്‌ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു. എന്നാല്‍ ‘കുര്‍ബാനി’യിലെ ഗെറ്റപ്പിനായി പിന്‍വശത്തു നിന്നും മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ ‘വെയിലി’ന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ ജോബി വധ ഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്ന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം നാലേ മുക്കാൽ കോടിയിലേറെ രൂപ മുടക്കി എടുക്കുന്ന ചിത്രമാണ് ‘വെയില്‍’ എന്നും എന്നാൽ ഇപ്പോൾ ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുന്നുവെന്നുമായിരുന്നു ജോബി ജോർജ് പറഞ്ഞു. “30 ലക്ഷം രൂപയോളം പ്രതിഫലമായി ഷെയ്നു നൽകിയതാണ്, എന്നാൽ ഇപ്പോൾ പ്രതിഫലം കൂട്ടിചോദിക്കുന്നു. 40 ലക്ഷം പ്രതിഫലം വേണമെന്നാണ് ഷെയ്ൻ ആവശ്യപ്പെടുന്നത്,” എന്നായിരുന്നു ജോബിയുടെ വാദം. എന്നാൽ താരസംഘടനയായ അമ്മ ഇടപെട്ട് ഇരുവർക്കുമിടയിലെ പ്രശ്നം പരിഹരിച്ചു.

എന്നാൽ ഷെയ്ൻ സിനിമയോട് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ചിത്രത്തിന്റെ സംവിധായകനും പിന്നീട് രംഗത്തെത്തി. ജോബി ജോർജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോബി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിരുന്നു.

ഷെയ്നിന്റെ നിസഹകരണത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. തുടര്‍ച്ചയായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.സെറ്റിലെത്തായാൽ ഏറെ നേരം കാരവനിൽ വിശ്രമിക്കുകയും പിന്നീട് സൈക്കിളെടുത്ത് പോയെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

Read More: ഷെയ്‌നിന് പക്വത കുറവിന്റെ പ്രശ്‌നമാണ്, മറ്റുള്ളവര്‍ അത് മനസിലാക്കണം: ഷൈന്‍ ടോം

തനിക്കെതിരെയുള്ള ആരോപണങ്ങളെ നിഷേധിച്ച് ഷെയ്‌ൻ രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും നേരത്തെയുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചതിന് പിന്നാലെ ഖുർബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം നവംബർ 16ന് വെയിൽ സിനിമയുടെ ചിത്രീകരണത്തിന് ജോയിൻ ചെയ്തുവെന്നും ഷെയ്ൻ വ്യക്തമാക്കി. ചിത്രീകരണത്തിൽ പങ്കെടുത്ത സമയവിവരം ഉൾപ്പടെ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്.

Read More: വെയിലിൽ വിളറി; ഷെയ്ൻ നിഗത്തെ മലയാള സിനിമയിൽ നിന്ന് വിലക്കിയേക്കും

“സിനിമയുടെ ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസം വേണ്ടി വരും. വെയില്‍ എന്ന സിനിമയ്ക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.” ഷെയ്ൻ നിഗം പറഞ്ഞു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Shane nigam new hair style social media response troll