നവമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ് അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനം. പാട്ടിനേക്കാൾ ഉപരി ഗാനത്തിൽ അഭിനയിച്ച താരങ്ങളാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. യുവക്കാളുടെ ആരാധന പാത്രമായ പ്രിയ വാര്യർ എന്ന നായികയാണ് ഈ​ ഗാനത്തിലൂടെ പ്രിയങ്കരിയായിരിക്കുന്നത്. എന്നാൽ പ്രിയ വാര്യറുടെ നോട്ടത്തിൽ നമ്മുടെ ഷാജി പാപ്പനും വീണിരിക്കുകയാണ്.

ജിബിൻ ജെപി എന്ന യുവാവാണ് ഈ വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. നവമാധ്യമങ്ങളിലെ താരങ്ങളായ ഇരുവരും ഒന്നിക്കുന്ന ഈ വിഡീയോ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഹാപ്പി വെഡ്ഡിങിനും ചങ്ക്‌സിനും ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് ഒരു അഡാര്‍ ലൗ. ചിത്രത്തിലെ മാണിക്യ മലരായ എന്ന പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആസ്വാദകരുടെ ഹൃദയം കീഴടക്കി.

ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. പഴയൊരു മാപ്പിള പാട്ടിനെ പൊടി തട്ടിയെടുത്ത് വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുകയാണിവര്‍
നായികമാരിൽ ഒരാളായ പ്രിയ വാര്യർ എന്ന പെൺകുട്ടിയാണ് ഇതിനോടകം എല്ലാവരുടേയും പ്രിയങ്കരിയായി മാറിയത്. തൃശൂര്‍ വിമല കോളേജില്‍ ബി കോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണ് പ്രിയ.

ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാലക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ