ഏറെ ആരാധകരുളള ക്രിക്കറ്റ് താരമാണ് പാക് ക്രിക്കറ്ററായ ഷാഹിദ് അഫ്രിദി. വമ്പന്‍ അടിയോടെയുളള ബാറ്റിംഗ് കൊണ്ടും കുത്തിത്തിരിയുന്ന സ്പിന്‍ കൊണ്ടും അദ്ദേഹം ശ്രദ്ധേയനാണ്. ഏകദിനത്തില്‍ 8000 റണ്‍സും 395 വിക്കറ്റുകളും അദ്ദേഹം ടീമിനായി നേടിയിട്ടുണ്ട്. ഒറ്റയാള്‍ പോരാട്ടത്തിലൂടെ അദ്ദേഹം നിരവധി തവണ പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചത് ക്രിക്കറ്റിലെ മനോഹര കാഴ്ച്ചയായിരുന്നു.

1996ല്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2017ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. വിക്കറ്റ് എടുത്ത ശേഷം രണ്ട് കൈയും ഉയര്‍ത്തി ‘V’ എന്ന ആക്രതിയില്‍ വിരലുകള്‍ ഉയര്‍ത്തുന്നത് അദ്ദേഹത്തിന്റെ രീതിയാണ്. അന്താരാഷ്ട്ര മത്സരങ്ങളിലെ വിക്കറ്റ് നേട്ടം അദ്ദേഹം ഇപ്രകാരമാണ് ആഘോഷിക്കാറുള്ളത്. ക്രിക്കറ്റില്‍ ഇന്നേവരെ അദ്ദേഹത്തിന്റെ ഈ സ്റ്റൈല്‍ അനുകരിച്ചിരുന്നില്ല. എന്നാല്‍ ഒരാള്‍ ഇതിനെ അനുകരിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മറിയത്. മറ്റാരുമല്ല, അദ്ദേഹത്തിന്റെ മകള്‍ തന്നെ.

മൃഗസ്നേഹി കൂടിയായ അഫ്രിദി ഒരു അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. ‘പ്രിയ്യപ്പെട്ടവരുടെ കൂടെ സമയം ചെലവഴിക്കുന്നത് വലിയ കാര്യമാണ്. വിക്കറ്റെടുക്കുമ്പോഴുളള എന്റെ ആഘോഷരീതി മകള്‍ അനുകരിക്കുന്നത് കാണുന്നത് ഏറെ സന്തോഷിപ്പിക്കുന്നു. മൃഗങ്ങളെ പരിപാലിക്കാനും മടി കണിക്കരുത്, അവരും നമ്മുടെ പരിപാലനവും ഇഷ്ടവും അര്‍ഹിക്കുന്നുണ്ട്’, അഫ്രിദി ട്വീറ്റ് ചെയ്തു. പിതാവിനെ അനുകരിക്കുന്ന മകളുട രീതിയെ അഭിനന്ദിക്കുന്ന മറുപടികളാണ് ട്വിറ്ററില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ കുട്ടിയുടെ പിറകില്‍ നില്‍ക്കുന്ന സിംഹത്തെ ആണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ ശ്രദ്ധിച്ചത്.

കുട്ടിയുടെ സുരക്ഷ പോലും മാനിക്കാതെയാണ് അഫ്രിദി സിംഹത്തിനൊപ്പം കളിക്കാന്‍ വിട്ടിരിക്കുന്നതെന്ന് കമന്റുകള്‍ വന്നു. അസ്വാഭവികമാായ സ്ഥലത്ത് സിംഹത്തെ വളര്‍ത്തുന്നത് കുറ്റകരമാണന്നും അഫ്രിദി ഇതിനെ കുറിച്ച് വിശദീകരിക്കണമെന്നും ചിലര്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ