scorecardresearch
Latest News

മമത ബാനർജിയുടെ സാൻട്രോ കാറിൽ ഷാരൂഖിന് ലിഫ്റ്റ്; വൈറലായി വീഡിയോ

23ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഷാരൂഖ്

Shah Rukh Khan, Mamta Banerjee, Kolkata Chief Minister Mamta Banerjee, Shah Rukh Khan twitter reaction, Shah Rukh Khan movies, Shah Rukh Khan films, Shah Rukh Khan social media, indian express, social media, social media viral, iemalayalam news

വീണ്ടുമൊരിക്കൽ കൂടി കിംഗ് ഖാന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ബംഗാൾ മുഖ്യന്ത്രിക്കൊപ്പമുള്ള ഷാരൂഖിന്റെ കാർ യാത്രയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കൊൽക്കത്ത എയർപോർട്ടിലേക്ക് ബോളിവുഡിലെ സൂപ്പർ സ്റ്റാറിനെ മുഖ്യമന്ത്രി സ്വന്തം സാൻട്രോ കാറിൽ കൊണ്ടുവിടുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കാറിന്റെ പുറക് സീറ്റിലാണ് താരം യാത്ര ചെയ്തത്. മുൻവശത്തെ സീറ്റിലായിരുന്നു ബംഗാളിന്റെ മുഖ്യമന്ത്രി. കൊൽക്കത്ത എയർപോർട്ടിൽ എത്തിയ ശേഷം കാറിൽ നിന്നുമിറങ്ങി കിംഗ് ഖാൻ, മമതയുടെ കാലിൽ തൊട്ട് വണങ്ങുന്നു. ബംഗാളിന്റെ അംബാസഡറായ ഷാരൂഖ് ഖാൻ സാൻട്രോ കാറിൽ യാത്ര ചെയ്തത് അദ്ദേഹം 1998 മുതൽ ബ്രാന്റ് അംബാസഡറായ ഹ്യുണ്ടായ്ക്കും സന്തോഷമായി. അതോടൊപ്പം സ്നേഹ സമ്പന്നമായ വീഡിയോ ദൃശ്യം കിംഗ് ഖാന്റെ ആരാധകരെ ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്.

കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കായാണ് താരം ബംഗാളിലെത്തിയത്. ചടങ്ങിന് ശേഷം മുഖ്യമന്ത്രി മമത ബാനർജിയാണ് തന്റെ കാറിൽ വിമാനത്താവളത്തിലേക്ക് പോകാമെന്ന് പറഞ്ഞത്. നവമാധ്യമങ്ങളിൽ പങ്കുവച്ച ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ ആരോ ഒരാൾ ഷാരൂഖിനോട് സാൻട്രോ പോലുള്ള കുഞ്ഞൻ കാറിൽ എപ്പോഴാണ് അവസാനമായി യാത്ര ചെയ്തതെന്ന് ചോദിക്കുന്നുണ്ട്. മറുപടി കിംഗ് ഖാൻ നൽകിയില്ലെങ്കിലും അദ്ദേഹത്തിന്റെ സാൻട്രോ യാത്ര ഇപ്പോൾ നവമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Shah rukh khan mamata banerjee car lift touches feet twitter reactions