Latest News

വൃക്ക തകരാറിലായ കെ.എസ്.യു നേതാവിന് സ്‌നേഹത്തിന്റെ കരങ്ങള്‍ നീട്ടി എസ്.എഫ്.ഐ, പ്രശംസ

ഇരുവൃക്കകളും തകരാറിലായ കെ.എസ്.യു നേതാവിനെ രക്ഷിക്കാനാണ് എസ്.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നത്

കരുനാഗപ്പള്ളി: കൊടിയുടെ നിറത്തിലും മുദ്രാവാക്യങ്ങളിലും വ്യത്യാസമുണ്ടാകാം. എന്നാല്‍, സാഹോദര്യത്തിനും സ്‌നേഹത്തിനും ഒരേ നിറമാണ്, ഒരേ സ്വഭാവമാണ്. പ്രത്യശ ശാസ്ത്രങ്ങളുടെ പേരില്‍ പരസ്പരം കലഹിക്കുന്നവര്‍ ഒരു ജീവന് വേണ്ടി ഒന്നിച്ചുനില്‍ക്കുകയാണ്. സമൂഹ മാധ്യമങ്ങളിലടക്കം വലിയ പ്രശംസയും ഇവര്‍ക്ക് ലഭിക്കുന്നു. ഇരുവൃക്കകളും തകരാറിലായ കെ.എസ്.യു നേതാവിനെ രക്ഷിക്കാനാണ് എസ്.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നത്. കെ.എസ്.യുവിനൊപ്പം എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും സുഹൃത്തിന്റെ ജീവനായി തോളോടുതോള്‍ ചേര്‍ന്ന് കഴിഞ്ഞു.

ജവാഹർ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയർമാനും കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫിയുടെ (22) ചികിത്സയ്ക്കാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

Read More Kerala News Here

കെ.എസ്.യു ബാൻഡ് തലയിൽ അണിഞ്ഞ റാഫിയുടെ ചിത്രം പങ്കുവച്ച് എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ:  “സ്വന്തം ശാരീരിക പ്രശ്നങ്ങളെ പോലും മറന്ന് അഹോരാത്രം പ്രവർത്തിച്ച ഈ സഹോദരൻ ഇനിയും നമ്മോടൊപ്പം ഉണ്ടാവണം. ആരോഗ്യവാനായ്. നമ്മുടെ ഓരോരുത്തരുടെയും കരുതലിലാവട്ടെ റാഫിയുടെ ജീവിതം.”

റാഫിക്ക് വൃക്ക നല്‍കാമെന്ന് ആദ്യം സന്നദ്ധത അറിയിച്ചതും ഒരു എസ്.എഫ്.ഐ നേതാവാണ്. കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ മുൻ ചെയർമാൻ ഇ.ഷാനവാസ് ഖാനാണ് സത്പ്രവർത്തിക്കായി ആദ്യം മുന്നോട്ടുവന്നത്. ഇതിനുള്ള പരിശോധനകൾ നടത്തിയെന്നും ഫലം കാത്തിരിക്കുകയാണെന്നും ഷാനവാസ് ഖാൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ കണ്ണൂർ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്.


റാഫിയുടെ ജീവൻ രക്ഷിക്കാൻ തങ്ങളാൽ ആവുന്നതെല്ലാം എസ്.എഫ്.ഐ നേതാക്കൾ ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റ് സംഘടനകളും വിദ്യാർഥി പ്രസ്ഥാനങ്ങളും സഹായ ഹസ്തവുമായി രംഗത്തുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ പല രീതിയിലും പണം സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവർ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Sfi leader to donate kidney for ksu leader

The moderation of comments is automated and not cleared manually by malayalam.indianexpress.com