മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ വീരേന്ദർ സെവാഗ് സോഷ്യൽ മീഡിയയിൽ ഒരു ബിഗ് ഹിറ്റാണ്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന താരത്തിനൊപ്പം വിവാദങ്ങളും മുൻപ് പിന്തുടർന്നിരുന്നു.

ഇത്തവണ ഓക്സിജൻ ലഭിക്കാതെ ഉത്തർപ്രദേശിൽ കുട്ടികൾ മരിച്ച സംഭവത്തിലാണ് താരം വിവാദമാക്കിയിരിക്കുന്നത്. സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തിയ സെവാഗ് മരുന്നില്ലാത്ത അസുഖമാണിതെന്നും 50000 കുട്ടികൾ മരിച്ചിട്ടുണ്ടെന്നുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്യമൊട്ടാകെ കുട്ടികളെ കൊല്ലുന്ന അസുഖമെന്ന പറഞ്ഞ സെവാഗ്, ഈ വിഷയത്തിലെ ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിന്റെയോ ആരോഗ്യമന്ത്രാലയത്തിന്റെയോ നിലപാടുകളെ പരാമർശിച്ചില്ല. ഇതുമായി ബന്ധപ്പെട്ട രണ്ട് ട്വീറ്റിനും വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു.

സെവാഗിന്റെ ട്വീറ്റ്

ഇതിന് താഴെയായാണ് ട്വിറ്ററിൽ വിമർശനങ്ങളും ഉയർന്നിരിക്കുന്നത്. സർക്കാരിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്ന് സെവാഗിന് പലരും മറുപടി നൽകി. ഇതിന് പുറമേ, ഓക്സിജൻ കൃത്യസമയത്ത് ലഭിക്കാതിരുന്നതാണ് മരണകാരണം എന്നും ചൂണ്ടിക്കാട്ടി പലരും രംഗത്ത് വന്നു.