Latest News

അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ നെഞ്ചു പിടഞ്ഞു; നന്ദുവിനെ കുറിച്ച് സീമ ജി നായർ

“നന്ദൂട്ടന്റെ ബലികർമങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു”

Seema G Nair, Nandu Mahadeva, Nandu Mahadeva death, Nandu Mahadeva passes away, cancer, Cancer survivor Nandu Mahadeva, നന്ദു മഹാദേവ, indian express malayalam, Ie malayalam

കാൻസറുമായുള്ള പോരാട്ടത്തെ ചിരിച്ചുകൊണ്ട് നേരിട്ട നന്ദു മഹാദേവ ഓർമയായിട്ട് ഒരു മാസം പിന്നിടുമ്പോൾ നന്ദുവുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടി സീമ ജി നായർ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. നന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഒപ്പം തിരുനെല്ലിയിൽ പോയി ബലികർമങ്ങൾ പൂർത്തിയാക്കിയതിനെ കുറിച്ചാണ് സീമയുടെ കുറിപ്പ്.

“ഇന്നലെ എന്റെ പ്രിയ നന്ദൂട്ടൻ ഞങ്ങളെ വിട്ടുപോയിട്ട് 41 ദിവസം ആയിരുന്നു. നന്ദൂട്ടൻ പോകണമെന്ന് ആഗ്രഹിച്ച കുറെ സ്ഥലങ്ങളിൽ പ്രധാനപെട്ട ഒന്ന് തിരുനെല്ലി അമ്പലത്തിൽ ആയിരുന്നു. പല തവണപോകാൻ ആഗ്രഹിച്ചപ്പോളും ഓരോകാര്യങ്ങൾ വന്ന് അത് മാറിപോയിരുന്നു. ഇന്നലെ നന്ദുട്ടൻ അവിടെ പോയി. കൂടെ അവന്റെ ജീവനായിരുന്ന അമ്മയും (ലേഖ)അച്ഛനും അനുജനും അനുജത്തിയും. കൂട്ടത്തിൽ അവനെ ഏറെ സ്നേഹിച്ച ഞാനും, ജസീലയും ഉണ്ടായിരുന്നു. നന്ദൂട്ടന്റെ ബലികർമങ്ങൾക്കായാണ് പോയത്. നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു. നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നതും കാലിടറുന്നതും അറിഞ്ഞിരുന്നു.”

“ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ അവന്റെ അമ്മ എങ്ങനെ അത് തരണം ചെയ്യുന്നുവെന്ന് ഓർത്തു. കർമങ്ങൾ പൂർത്തിയായി അവിടുന്നിറങ്ങുമ്പോൾ കണ്ണുനീരൊട്ടിയ ലേഖയുടെ കവിളിൽ ഒരുമ്മ നൽകുമ്പോൾ, ലേഖയെ ചേർത്തുപിടിക്കുമ്പോൾ ആ അമ്മയുടെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. അമ്മമാർ ജീവിച്ചിരിക്കെ ഒരുപാട് ആഗ്രഹങ്ങൾ ഈ ഭൂമിയിൽ അവശേഷിപ്പിച്ചു കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോകുന്ന മക്കളെ കുറിച്ചോർത്തു വെമ്പുന്ന ഒരുപാട് ലേഖമാർ ഇവിടെയുണ്ട്. ആ അമ്മയുടെ വിശ്വാസം പോലെ നന്ദുട്ടൻ ആ കുടുംബത്തിൽ തന്നെ പുനർജനിക്കും എന്ന വിശ്വാസത്തോടെ. ഇപ്പോഴും അവനെ സ്നേഹിക്കുന്നവരെ ചുറ്റിപറ്റി അവൻ ഇവിടൊക്കെ തന്നെ ഉണ്ടെന്നുള്ള വിശ്വാസത്തോടെ… അവൻ പകർന്നു തന്ന ഊർജ്ജത്തിൽ ഇപ്പോളും ജീവിക്കുന്ന ഒരുപാട് പേരെ മനസ്സിൽ ഓർത്തുകൊണ്ട് പ്രാർത്ഥിക്കുന്നു,” സീമ കുറിക്കുന്നു.

തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദുവിനെ വളരെ ചെറുപ്രായത്തിൽ തന്നെ കാൻസർ ബാധിക്കുകയായിരുന്നു. കാൻസറിനു മുന്നിൽ തളരാതെ പോരാടി, ജീവിതത്തിലെ ഓരോ ഘട്ടത്തെയും പുഞ്ചിരോടെ ആസ്വദിച്ച നന്ദു ഒരു വലിയ സമൂഹത്തിന് തന്നെ പ്രചോദനമായിരുന്നു. എന്നാൽ കാൻസർ ശ്വാസകോശത്തെയും പിടിമുറുക്കാൻ തുടങ്ങിയതോടെയാണ് നന്ദുവിന്റെ സ്ഥിതി മോശമായതും നന്ദു മരണപ്പെടുന്നതും. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യസംഘാടകൻ കൂടിയാണ് നന്ദു.

Read more: എന്റെ രാജകുമാരിയും രാജകുമാരനും; ശരണ്യയ്ക്കും നന്ദുവിനുമൊപ്പം സീമ ജി.നായർ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Seema g nair about cancer survivor nandu mahadeva

Next Story
ഫ്ലാറ്റ്ഫോമിലേക്ക് വീണ മുതിർന്ന പൗരനെ രക്ഷിച്ച് ആർപിഎഫ് ജവാൻ; വീഡിയോrpf jawan, video, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com