scorecardresearch

ഓട്ടോ വരുമ്പോഴേക്കും അല്‍പ്പം ഡാന്‍സാകാം; കാവാലയ്യക്ക് ചുവടുവച്ച് കൊച്ചു മിടുക്കി, വീഡിയോ

സുപ്പര്‍സ്റ്റാര്‍ രജനികാന്ത് സുപ്രധാന വേഷത്തിലെത്തിയ ജയിലര്‍ എന്ന ചിത്രത്തിലെ ഗാനമാണ് കാവാല

സുപ്പര്‍സ്റ്റാര്‍ രജനികാന്ത് സുപ്രധാന വേഷത്തിലെത്തിയ ജയിലര്‍ എന്ന ചിത്രത്തിലെ ഗാനമാണ് കാവാല

author-image
Trends Desk
New Update
Jailer | Viral | Kaavaala

Photo: screengrab

ഊണിലും ഉറക്കത്തിലും കാവാലയ്യ, നടക്കുമ്പോഴും ഇരിക്കുമ്പോഴും കാവാലയ്യ..ആഴ്ചകളോളമായി സമൂഹമാധ്യമങ്ങള്‍ തുറന്നാല്‍ ആകെ മൊത്തം കാവാലയ്യ മയമാണ്.

Advertisment

കാവാലയ്യ കളിച്ച് വൈറലായവര്‍ പലരും ഉണ്ടായിരിക്കും. എന്നാല്‍ നാച്ചുറലായി പാട്ട് പോലുമില്ലാതെ കാവാലയ്യക്ക് ചുവടുവച്ച ഒരു കൊച്ചുമിടുക്കിയുടെ വീഡിയോ ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ കിടന്ന് കറങ്ങുന്നുണ്ട്.

സ്കൂളില്‍ പോകാനായി യൂണിഫോമൊക്കെയിട്ട് റെഡിയായി വഴിയില്‍ നില്‍ക്കുയാണ് കക്ഷി. വണ്ടി നോക്കി നിന്ന് ബോറടിച്ചതുകൊണ്ടാകാം കാവാലയ്യ കളിച്ചേക്കാമെന്ന് കുട്ടിയോര്‍ത്തത്. ചുറ്റും നിന്നവരെയൊന്നും മൈന്റാക്കിയില്ല, വന്ന മൂഡിന് അങ്ങ് ഡാന്‍സ് കളിച്ചു.

സുപ്പര്‍സ്റ്റാര്‍ രജനികാന്ത് സുപ്രധാന വേഷത്തിലെത്തിയ ജയിലര്‍ എന്ന ചിത്രത്തിലെ ഗാനമാണ് കാവാലയ്യ. അനിരുദ്ധ സംഗീതമൊരുക്കിയ കാവാലയ്യക്ക് തെന്നിന്ത്യന്‍ താരം തമന്നയാണ് ചുവടുവച്ചിരിക്കുന്നത്.

Advertisment

ഒരുമാസം മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട ലിറിക് വീഡിയോ ഇതിനോടകം കണ്ടത് 118 മില്യണ്‍ ആളുകളാണ്.

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: