ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പ്രതിഷേധം സുപ്രീം കോടതിയ്ക്ക് മുന്നിലും. സേവ് ശബരിമലയെന്ന ഹാഷ്ടാഗോടെ ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അനുകൂലിച്ച് ഫ്‌ളക്‌സ് ഉയര്‍ന്നിരിക്കുകയാണ്.

കേരളത്തിലെ ശബരിമല ക്ഷേത്രത്തിലെ പ്രതിഷേധത്തിന് നൂറ് കോടി വരുന്ന ഹിന്ദുക്കളുടേയു സിക്കുകളുടേയും പിന്തുണയുണ്ടെന്നും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാളെ വൈകിട്ട് നാലരയ്ക്ക് ഡല്‍ഹിയില്‍ പ്രതിഷേധവും അരങ്ങേറുമെന്നും ഫ്‌ളക്‌സില്‍ പറയുന്നു. ബിജെപി ഡല്‍ഹി ഘടകം വക്താവ് തജിന്ദര്‍ പാല്‍ സിങ് ബഗ്ഗയുടെ പേരും നമ്പറും സഹിതമാണ് ഫ്‌ളക്‌സ് ഉയര്‍ത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരേയും വന്നിട്ടില്ല.

സുപ്രീം കോടതിയിലേക്കുള്ള സൈന്‍ ബോര്‍ഡിന് അരികിലായാണ് ഫ്‌ളക്‌സ് വച്ചിരിക്കുന്നത്. സാധാരണയായി ഇതുപോലെയുള്ള അതിവ സുരക്ഷിത മേഖലകളില്‍ ഫ്ളക്സോ മറ്റോ വെക്കന്നതിന് അനുമതി നല്‍കാറില്ലെന്നതും ശ്രദ്ദേയമാണ്. ഇതാണോ ശരിയായ സ്ഥലം എന്നു ചോദിച്ചു കൊണ്ടാണ് തജീന്ദർ കോടതിക്ക് മുന്നിലെ ഫ്ളക്സിന്‍റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളാ ഹൌസിന് മുന്നിലും സമാനമായ രീതിയില്‍ ഫ്ളക്സ് വചിട്ടുണ്ട്. സുപ്രീം കോടതിയ്ക്ക് മുന്നിലെ ഫ്ളക്സിെ സൂചിപ്പിച്ചു കൊണ്ട് ‘അതോ ഇതാണോ ശരിയായ സ്ഥലം’ എന്നു ചോദിച്ചു കൊണ്ടാണ് ഇതിന്‍റെ ചിത്രം ഇയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നാളെ വൈകിട്ട് നാലരയ്ക്ക് കോണ്‍സ്റ്റിയൂഷന്‍ ക്ലബ്ബിന് മുന്നിലാണ് പ്രതിഷേധം.

അതേസമയം, ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറാനുള്ള അധികാരം തന്ത്രി ഉള്‍പ്പടെ കുറച്ച് പേര്‍ക്ക് മാത്രമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശബരിമലയ്ക്ക് സുരക്ഷ ഭീഷണിയുണ്ടെന്നും, ദേശവിരുദ്ധ ശക്തികള്‍ മണ്ഡലകാലത്ത് നിലവിലെ സാഹചര്യം മുതലെടുപ്പ് നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്. ശബരിമലയില്‍ സ്ഥിതി ഗുരുതരമാണ്.ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും റിപ്പോര്‍ട്ട്. മണ്ഡലകാലം ആരംഭിക്കാനിരിക്കെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്. ജില്ല ജഡ്ജി കൂടിയായ സ്‌പെഷ്യല്‍ കമ്മിഷണര്‍ എം മനോജാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയിരിക്കുന്ന റിവ്യു ഹർജി ചൊവ്വാഴ്ച്ചയാണ് കോടതി പരിഗണിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ