scorecardresearch

'ഇതെ വൈബിൽ ഇവിടെ നിന്നോണം ട്ടാ'; നിവിനോട് ആരാധകർ

നിവിൻ പോളിയുടെ 'സർവ്വം മായ' മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്

നിവിൻ പോളിയുടെ 'സർവ്വം മായ' മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്

author-image
Trends Desk
New Update
Nivin Pauly

ചിത്രം: ഫേസ്ബുക്ക്

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ‘സർവ്വം മായ'. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. നിവിൻ പോളിയുടെ കംബാക്ക് എന്നാണ് ചിത്രത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്.

Advertisment

നിവിന്റെ തിരിച്ചുവരവ് സോഷ്യൽ മീഡിയയിൽ അടക്കം ആഘോഷമാവുകയാണ്. ഇതിനിടെ താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് ലഭിക്കുന്ന കമന്റുകളും ശ്രദ്ധനേടുകയാണ്. ''ഇതെ വൈബിൽ ഇവിടെ നിന്നോണം' എന്നാണ് ഒരു ആരാധകൻ നിവിൻ പോളിയുടെ പോസ്റ്റിൽ കമന്റു ചെയ്തത്. സർവം മായ ഏറ്റെടുത്ത ആരാധകരോട് നന്ദി അറിയിച്ച് താരം പങ്കുവച്ച ചിത്രത്തിലായിരുന്നു ആരാധകന്റെ രസകരമായ കമന്റ്.

Also Read: 'നീ ഒരു തിരിച്ചുവരവ് മോനാണ് മോനെ'; ക്രിസ്മസ് ബോക്സ് ഓഫീസ് തൂക്കി നിവിൻ പോളി

"നല്ല നേരം വന്നു", "ഈ തിരിച്ചുവരവിൽ നിന്ന് ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടാവരുത്", "ക്രിസ്മസ് തൂക്കി എന്നു പറഞ്ഞേക്ക്, ഒറ്റക്ക് വഴിവെട്ടി വന്നവനാടാ" എന്നിങ്ങനെ നിരവധി കമന്റുകളാണ് നിവിൻ പോളി പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകൾക്കും ലഭിക്കുന്നത്.

Also Read: Sarvam Maya Review: ചിരിപ്പിച്ചും രസിപ്പിച്ചും 'സർവ്വം മായ', നിവിന്റെ ഗംഭീര തിരിച്ചുവരവ്; റിവ്യൂ

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫാന്റസി ഹൊറർ കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Read More: 'കാണുമ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ... കൂടെയൊരു സന്തോഷവും'; വീണ്ടും കണ്ണു നനയിച്ച് ആ 'മോഹൻലാൽ മാജിക്ക്'

Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: