scorecardresearch

പ്രഭയായി മോഹൻലാൻ, രൂപയായി ശ്രീനിവാസൻ; സത്യൻ അന്തിക്കാടിന്റെ ഡെലൂലുവായി ഉർവശി വേണമെന്ന് ആരാധകർ

സർവ്വം മായയിലെ നിവിൻ പോളിയുടെയും അജു വർഗീസിന്റെയും കഥാപാത്രങ്ങളായി മോഹൻലാലും ശ്രീനിവാസനും എത്തുന്ന എഐ വീഡിയോ ആണ് ശ്രദ്ധനേടുന്നത്

സർവ്വം മായയിലെ നിവിൻ പോളിയുടെയും അജു വർഗീസിന്റെയും കഥാപാത്രങ്ങളായി മോഹൻലാലും ശ്രീനിവാസനും എത്തുന്ന എഐ വീഡിയോ ആണ് ശ്രദ്ധനേടുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sarvam Maya AI Video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘സർവ്വം മായ' ഇപ്പോഴും നിരവധി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം നിവിൻ പോളിയുടെ വൻ തിരിച്ചുവരവ് കൂടിയാണ്. നിവിൻ പോളി നായകനായി 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമായും സർവ്വം മായ മാറിയിരുന്നു.

Advertisment

ഇപ്പോഴിതാ, സത്യൻ അന്തിക്കാട് സർവ്വം മായ സംവിധാനം ചെയ്തിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്ന് കാണിച്ചുതരുകയാണ് 'signature_by_aanand' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട്. എഐയുടെ സഹായത്തോടെ നിർമിച്ച വീഡിയോയിൽ മോഹൻലാലും ശ്രീനിവാസനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Also Read: തേങ്കുറിശ്ശിയിലെ അവസാന ഒടിയനായി മമ്മൂക്ക; മാണിക്യനെ ഏറ്റെടുത്ത് ആരാധകർ; വീഡിയോ

ചിത്രത്തിലെ നിവിൻ പോളിയുടെയും അജു വർഗീസിന്റെയും കഥാപാത്രങ്ങളായാണ് മോഹൻലാലും ശ്രീനിവാസനും എത്തുന്നത്. മലയാളത്തിന്റെ എവർഗ്രീൻ കോമ്പോയെ ആരാധർ ഏറ്റെടുത്തുകഴിഞ്ഞു. പത്തു ലക്ഷത്തിനടുത്ത് കാഴ്ചകളാണ് വീഡിയോ ഇതിനകം നേടിയത്.

Also Read: 'പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്'; വാൾടറായി മമ്മൂക്ക ഈ ലുക്കിലോ? വീഡിയോ

"ഇപ്പോഴാ ആ ഫ്രെയിം ശെരിയായത്" എന്നാണ് വീഡിയോയുടെ കമന്റ് ബോക്സിൽ ഒരാൾ കുറിച്ചത്. അതേസമയം, ചിത്രത്തിൽ റിയ ഷിബു അവതരിപ്പച്ച 'ഡെലൂലു' എന്ന കഥാപാത്രമായി ഉർവശി വരണമെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്..

Read More: വർഷങ്ങൾക്കു ശേഷം മാടമ്പള്ളി തറവാട്ടിൽ ഒത്തുകൂടി ഡോ. സണ്ണിയും നകുലനും ഗംഗയും; വീഡിയോ 

Mohanlal Sreenivasan Nivin Pauly AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: