/indian-express-malayalam/media/media_files/2026/02/02/sarvam-maya-ai-video-2026-02-02-13-26-21.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘സർവ്വം മായ'. ഒടിടി റിലീസിനു ശേഷവും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം നിവിൻ പോളിയുടെ വൻ തിരിച്ചുവരവ് കൂടിയാണ്.
സോഷ്യൽ മീഡിയയിലടക്കം ചിത്രം വീണ്ടും ട്രെൻഡിങ്ങായി മാറുകയാണ്. ഇതിനിടെ, ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രമായ പ്രഭേന്ദുവിന്റെ അമ്മയെ കാണിക്കുന്ന ഒരു എഐ വീഡിയോയാണ് പ്രേക്ഷകരുടെ മനസ്സു കീഴടക്കുന്നത്. പ്രഭേന്ദു അമ്മയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്. എന്നാൽ അമ്മയുടെ ചിത്രം പോലും സിനിമയിൽ കാണിച്ചിരുന്നില്ല.
ഈ രംഗങ്ങളാണ് എഐ ഉപയോഗിച്ച് മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം കെപിഎസി ലളിതയാണ് ഈ കഥാപാത്രമായെത്തുന്നത്. 'കനവുകഥ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഹൃദയസ്പർശിയായ വീഡിയോ ഒരുക്കിയിരിക്കുന്നത്. ധാരാളം കമന്റുകളും ലൈക്കുകളുമെല്ലാം വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 'സിനിമ കണ്ടപ്പോൾ മനസ്സിൽ വിചാരിച്ച സീൻ' എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്.
അതേസമയം, ഹൊറർ-കോമഡി പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, റിയ ഷിബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ.
Read More: 'ഞാനേ കണ്ടുള്ളൂ...'; വർഷങ്ങൾക്കു ശേഷം ഗുരുവായൂരപ്പനെ കണ്ട് ബാലാമണിയും മനുവും; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us