Latest News

ട്വിറ്ററിൽ സാരി ട്രെൻഡിനൊപ്പം വൈറലായി 1975 ലെ ആ ചുംബനം

സാരിയുടുത്ത യുവതി ക്രിക്കറ്റ് മൈതാനത്തേക്ക് സുരക്ഷാവലയം ഭേദിച്ചെത്തി ബാറ്റ്സ്മാനെ ഉമ്മ വയ്ക്കുന്നതാണ് വീഡിയോ

viral video, ie malayalam

ട്വിറ്ററിൽ വളരെ പെട്ടെന്നാണ് #SareeTwittertrend ട്രെൻഡായത്. സാരി ഉടുത്തു നിൽക്കുന്ന ചിത്രം പങ്കുവയ്ക്കുക എന്നതായിരുന്നു ഈ ട്രെൻഡിൽ പങ്കെടുക്കാൻ ചെയ്യേണ്ടിയിരുന്നത്. സാരി ട്രെൻഡിൽ പ്രചോദനം ഉൾക്കൊണ്ട് സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും സാരിയുടുത്തുളള തങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു തുടങ്ങി. #SareeTwittertrend ട്രെൻഡായതിനൊപ്പം ഒരു വീഡിയോയും വൈറലായിട്ടുണ്ട്. 1975 ൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടയിൽനിന്നുളള ദൃശ്യമാണ് വീഡിയോയിലുളളത്.

സാരിയുടുത്ത യുവതി ക്രിക്കറ്റ് മൈതാനത്തേക്ക് സുരക്ഷാവലയം ഭേദിച്ചെത്തി ബാറ്റ്സ്മാനെ ഉമ്മ വയ്ക്കുന്നതാണ് വീഡിയോ. ഉമ്മ നൽകിയ സന്തോഷത്താൽ യുവതി തുളളിച്ചാടുന്നതും വീഡിയോയിലുണ്ട്. 1975 ലായിരുന്നു ഈ ചുംബനം വാർത്താ തലക്കെട്ടുകളിൽ ഇടം പിടിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു സംഭവം.

ബാറ്റ്സ്മാൻ ബ്രിജേഷ് പട്ടേൽ അർധ സെഞ്ചുറി തികച്ചപ്പോഴാണ് കാണികൾക്കിടയിൽനിന്നും സാരിയുടുത്ത ഒരു യുവതി സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് പിച്ചിലേക്ക് ഓടിയെത്തിയത്. ബ്രിജേഷിന്റെ അടുത്തെത്തിയ യുവതി താരത്തെ ചുംബിക്കുകയായിരുന്നു. അതിനുശേഷം സന്തോഷത്താൽ തുളളിച്ചാടുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Sareetwitter trend video of pitch invader from 1975 goes viral

Next Story
കാല് കുത്താന്‍ മണ്ണ് തേടി അലഞ്ഞ് മൃഗങ്ങള്‍; അസമില്‍ കാണ്ടാമൃഗങ്ങള്‍ അവശരായി കിടക്കുന്നതിന്റെ ചിത്രം വൈറല്‍Assam, അസം, Viral Photo, വൈറല്‍ ചിത്രം, Flood,വെളളപ്പൊക്കം, rhino, കാണ്ടാമൃഗം, rain മഴ
The moderation of comments is automated and not cleared manually by malayalam.indianexpress.com