കായിക മേഖലയില്‍ ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റമുണ്ടാകുന്നുണ്ട്. എന്നാല്‍ ഗ്രാമങ്ങളില്‍ അത്തരമൊരു മാറ്റമുണ്ടായിട്ടില്ല. സ്ത്രീകള്‍ കായിക ഇനങ്ങളിലൊക്കെ പങ്കെടുക്കുന്നത് വളരെ വിരളമെന്ന് തന്നെ പറയാം. എന്നാല്‍ കഴിഞ്ഞ ദിവസം ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ഷരണ്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം കാഴ്ചപ്പാടുകളെയെല്ലാം തിരുത്തുന്ന ഒന്നായിരുന്നു അത്.
ഛത്തിസ്ഗഢില്‍ നിന്നുള്ള വീഡിയോയാണിത്. സാരിയുടുത്ത സ്ത്രീകള്‍ കബഡികളിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. കളത്തിലുള്ളവര്ക്ക് പ്രൊത്സാഹനം നല്‍കാനായി ഒരു കൂട്ടമാളുകളുമുണ്ട്.
ഒരു പൊതുപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച് മത്സരമാണിതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേര് ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. ഇന്റര്‍നെറ്റില്‍ ഇന്ന് കാണാന്‍ കഴിയുന്ന ഏറ്റവും മികച്ച കാഴ്ചയാണിതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
കഴിഞ് ഫെബ്രുവരിയില്‍ റോമില്‍ നിന്ന് ഇതിന് സമാനമായൊരു വീഡിയോയും ശ്രദ്ധനേടിയിരുന്നു. ഒരു കൂട്ടം കന്യാസ്ത്രീകള്‍ ചേര്‍ന്ന് ഫുട്ബോള്‍ കളിക്കുന്നതായിരുന്നു വീഡിയോ. 14 സെക്കന്‍ഡ് മാത്രമുള്ള വീഡിയോ 20 ലക്ഷത്തിലധികം പേരായിരുന്നു കണ്ടത്.