മുംബൈ: പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പരിഹാസം. നടിയും അവതാരകയും ആയ സാറാ ഖാനാണ് പരിഹാസം നേരിടേണ്ടി വന്നത്. പ്ലാസ്റ്റിക് സര്‍ജറി അബദ്ധമായി പോയെന്നാണ് കമന്റുകള്‍. പുതിയ ഒരു മ്യൂസിക് വീഡിയോ പുറത്തിറക്കുന്നുണ്ടെന്ന് അറിയിച്ചാണ് സാറാ ഖാന് ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആരാധകര്‍ ശ്രദ്ധിച്ചത് സാറാ ഖാന്റെ മാറ്റി വെച്ച ചുണ്ടുകളായിരുന്നു.
പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് ശേഷം ആദ്യമായിട്ട് ആയിരുന്നു സാറ ചിത്രം പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ പ്രവഹിച്ചത്. ആദ്യം പരിഹാസം ആയിരുന്നുവെങ്കിലും സാറയെ അധിക്ഷേപിക്കുന്ന തരത്തിലും ചില മെമെകള്‍ പ്രചരിച്ചു. എന്നാല്‍ ട്രോളുകള്‍ താന്‍ കാര്യമാക്കുന്നില്ലെന്ന് സാറ പ്രതികരിച്ചു. ‘ട്രോളുകളെ ഞാന്‍ ഇഷ്ടപ്പെടുകയാണ്. അത് കണ്ട് ഞാന്‍ ഇപ്പോള്‍ ചിരിക്കുകയാണ്. എന്നെ വെറുക്കുന്നവര്‍ക്ക് ശ്രദ്ധ കിട്ടാനായി ഏത് അറ്റം വരെയും പോകാം. ട്രോളുകളെ ഞാന്‍ കാര്യമാക്കുന്നില്ല,’ സാറാ ഖാന് പ്രതികരിച്ചു.
എന്നാല്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറി അല്ല ചെയ്തതെന്നും ലിപ് ഫില്ലേഴ്സ് ആണ് ചെയ്തതെന്നും സാറ പറഞ്ഞു. ‘ലിഫ് ഫില്ലേഴ്സ് ആണ് ഞാന്‍ ചെയ്തത്. അല്ലാതെ ചുണ്ട് മാറ്റി വെക്കുകയല്ല ചെയ്തത്. അത്കൊണ്ട് തെറ്റായ രീതിയിലാണ് അവര്‍ പരിഹസിക്കുന്നത്,’ സാറ പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ തന്റെ ചുണ്ടിന്റെ ശസ്ത്രക്രിയ വളരെ വിജയകരമായിരുന്നുവെന്ന് സാറ മറ്റൊരു മാധ്യമത്തോടും പ്രതികരിച്ചു. ‘എന്റെ ചുണ്ടിന് നടത്തിയ ശസ്ത്രക്രിയ പാളിപ്പോയെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നുണ്ട്. അത് തെറ്റാണ്. വളരെ മനോഹരമായി എന്റെ ചുണ്ടിന്റെ സര്‍ജറി നടന്നു. എനിക്ക് ഇപ്പോഴത്തെ ചുണ്ടുകള്‍ വളരെ ഇഷ്ടമായി,’ സാറാ ഖാന് കൂട്ടിച്ചേര്‍ത്തു.