ഓണാഘോഷങ്ങളുടെ തിരക്കില്‍ പായുന്നവര്‍ സമയമുണ്ടെങ്കില്‍ ഒരു നിമിഷം ഇങ്ങോട്ടു നോക്കൂ. വിളിക്കുന്നത് സന്തോഷ് പണ്ഡിറ്റാണ്. ഇന്നും നാളെയുമായി അട്ടപ്പാടി സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ഇദ്ദേഹം. അവിടെ സ്വാമി വിവേകാനന്ദ മിഷന്‍ ആശുപത്രിയിലേക്ക്.

വെറും 10 രൂപാ ചെലവില്‍ അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗത്തിന് ചികിത്സയൊരുക്കുകയാണ് സ്വാമി വിവേകാനന്ദ മിഷന്‍ ആശുപത്രി എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ആശുപത്രി കൂടാതെ 300ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന മല്ലീശ്വര വിദ്യാനികേതന്‍ എന്ന സക്ൂളും തയ്യല്‍ പരിശീലന കേന്ദ്രവും ഇവര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ആശുപത്രിയുടെ സ്ഥാപകനായ ഡോ. വി.നാരായണനുമായി താന്‍ നേരില്‍ കണ്ടു സംസാരിക്കുന്നുണ്ടെന്നും സന്തോഷ് അറിയിക്കുന്നു. കൂടാതെ നാളെ അട്ടപ്പായിലെ ചില ഊരുകള്‍ സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ ചെറിയ സഹായങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. താത്പര്യമുള്ളവര്‍ക്ക് കൂടെ കൂടാമെന്ന് ഇദ്ദേഹം പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ