തന്റെ വരുമാനത്തില്‍ നിന്നും പാവപ്പെട്ടവര്‍ക്കും കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്കുമെല്ലാം സഹായം എത്തിക്കാന്‍ എന്നും മടിക്കാത്ത നടനാണ് സന്തോഷ് പണ്ഡിറ്റ്. ലോക്ക്ഡൗണിനിടയിലും വയനാട്ടിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ടിവികള്‍ എത്തിക്കുന്നതിന്റെയും മലപ്പുറം, പാലക്കാട് ജില്ലകളിലും, താനൂര്‍, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും നിര്‍ധനരായ വീട്ടമ്മമാര്‍ക്ക് സഹായമെത്തിക്കുന്നതിന്റെയുമെല്ലാം തിരക്കിലാണ് സന്തോഷ്. ഇതിനായി ജൂണ്‍ ഒന്നു മുതല്‍ തുടങ്ങിയ തന്റെ പര്യടനം തുടരുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നു.
”കൊറോണാ കാരണം എന്റെ ഷൂട്ടിങ്ങ് മുടങ്ങിയപ്പോള്‍ ആ സമയം പരമാവധി ചാരിറ്റിക്കായി ഞാന്‍ മാറ്റി വെച്ചു. ജൂണില്‍ തുടങ്ങിയ എന്റെ പര്യടനം തുടരുകയാണ്. വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി ഇനിയും കുറേ ടിവികള്‍ കൂടി നല്‍കുന്നുണ്ട്. കൂടെ നിര്‍ധനരായ വീട്ടമ്മമാര്‍ക്ക് പശു, ആട്, കോഴി, തയ്യില്‍ മെഷീന്, വാഴ കന്ന്, തയ്ക്കുവാനുള്ള വസ്ത്രങ്ങള്‍ എന്നിവയും നല്കി വരുന്നു. ഇതിനിടയില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും, അട്ടപ്പാടി കോളനികളിലും, താനൂര്‍, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും ചെറിയ സഹായങ്ങള്‍ ചെയ്യുവാനായി എന്റെ പര്യടനം തുടരുന്നു.”
”ഈയ്യിടെ ചില ‘വേദനിക്കുന്ന കോടീശ്വരന്മാര്’ തങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നേ എന്നും പറഞ്ഞ് നിരവധി ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടു. ഈ കോടീശ്വരന്മാരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ ഇവിടുത്തെ സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും അവസ്ഥ എത്രമാത്രം പരിതാപകരവും ദയനീയവും ആണെന്ന് ഊഹിക്കാമല്ലോ…’ സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു.
Read More: ദ്യുതിയുടെ കായികമോഹങ്ങള്‍ക്ക് തണലാകാന്‍ സന്തോഷ് പണ്ഡിറ്റ്