scorecardresearch

Latest News

‘അടിപൊളി ബട്ട്ലർ ചേട്ടൻ’, ലുങ്കിയുടുത്ത് സഞ്ജുവും കൂട്ടരും

ലുങ്കിയുടുത്ത് നിൽക്കുന്ന സഞ്ജുവിന്റേയും ബട്ട്ലറിന്റെയും ചിത്രം രാജസ്ഥാൻ റോയൽസ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പങ്കുവച്ചത്

Rajasthan Royals, Sanju Samson

കേരളത്തിന് ഒരു ഐപിഎൽ ടീം ഇല്ലെങ്കിലും മലയാളികൾ ആ വിഷമം മറക്കുന്നത് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിനെ കാണുമ്പോഴാണ്. പലപ്പോഴും മലയാളികൾക്കായി എന്തെങ്കിലുമൊക്കെ ഒരുക്കി വെക്കാറുണ്ട് രാജസ്ഥാൻ റോയൽസ്. ഇപ്പോഴിതാ, മലയാളികളെ ആവേശത്തിലാക്കി കൊണ്ട് പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസും സഞ്ജു സാംസണും.

ലുങ്കിയുടുത്ത് നിൽക്കുന്ന സഞ്ജുവിന്റേയും ബട്ട്ലറിന്റെയും ചിത്രമാണ് രാജസ്ഥാൻ റോയൽസ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്. ‘അടിപൊളി ബട്ട്ലർ ചേട്ടൻ’ എന്ന അടികുറിപ്പോടെയായിരുന്നു പോസ്റ്റ്.

“പൂണെ, നിങ്ങളെ കാണാൻ ഞങ്ങൾ വരുന്നു” എന്ന അടികുറിപ്പോടെ എല്ലാ ടീമംഗങ്ങളുടെയും ഒപ്പമുള്ള ചിത്രമാണ് ക്യാപ്റ്റൻ സഞ്ജു പങ്കുവച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഐപിഎൽ ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും രണ്ട് തോൽവിയുമായി പോയിന്റ് ടേബിളിൽ മൂന്നാമതാണ് രാജസ്ഥാൻ റോയൽസ്. ഡൽഹിയുമായുള്ള കഴിഞ്ഞ ,മത്സരത്തിൽ സീസണിലെ മൂന്നാം സെഞ്ചുറി നേടിയ ജോസ് ബട്ട്ലർ ഗംഭീര ഫോമിലാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 450-ലധികം റൺസുമായി റൺവേട്ടക്കാരിൽ ബഹുദൂരം മുന്നിലാണ് ബട്ട്ലർ. ചൊവ്വാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പുണെയിലാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

Also Read: ഡേവിഡ് കോൺവോയുടെ വിവാഹം കളറാക്കി താരങ്ങൾ, ഡാൻസുമായി ധോണിയും ബ്രാവോയും; വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Sanju samson jos buttler entire rajasthan royals team in black lungi photos