scorecardresearch

Sanju Samson Viral Video: 'വാ മച്ചി വാ മച്ചി, തൂക്കടാ ഇവനെ'; 'ലോകേഷ് കനകരാജ്' മോഡ്!

Sanju Samson Viral Video: ബാറ്റിങ്ങിലേക്ക് വരുമ്പോൾ പോസിറ്റീവ് ടച്ചോടെയാണ് സഞ്ജു കളിച്ചത്. പവർപ്ലേയിൽ ടീം ആവശ്യപ്പെടും വിധം റൺറേറ്റ് ഉയർത്താൻ സഞ്ജുവിന് സാധിച്ചു

Sanju Samson Viral Video: ബാറ്റിങ്ങിലേക്ക് വരുമ്പോൾ പോസിറ്റീവ് ടച്ചോടെയാണ് സഞ്ജു കളിച്ചത്. പവർപ്ലേയിൽ ടീം ആവശ്യപ്പെടും വിധം റൺറേറ്റ് ഉയർത്താൻ സഞ്ജുവിന് സാധിച്ചു

author-image
Trends Desk
New Update
Sanju Samson against SA

Source: Screengrab

Sanju Samson Viral Video: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറും ഓപ്പണറുമായി സഞ്ജു സാംസൺ ഇടം പിടിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ലഭിച്ച അവസരം മുതലാക്കിയത് കൂടിയാണ് സഞ്ജുവിന് തുണയായത്. ഈ മത്സരത്തിൽ വിക്കറ്റിന് പിന്നിൽ നിന്നുള്ള സഞ്ജുവിന്റെ 'കമന്ററിയും'വൈറലായി

Advertisment

വരുൺ ചക്രവർത്തി ബോൾ ചെയ്യാൻ എത്തിയപ്പോൾ തമിഴിൽ താരത്തെ പ്രോത്സാഹിപ്പിക്കാനാണ് സഞ്ജുവിന്റെ വാക്കുകൾ. വാ മച്ചി വാടാ, തൂക്കടാ ഇവനെ എന്ന് സഞ്ജു വിക്കറ്റിന് പിന്നിൽ നിന്ന് വിളിച്ച് പറയുന്ന വിഡിയോ ആരാധകർക്ക് കൗതുകമായി.

Also Read: india T20 World Cup Squad: ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി; സഞ്ജു ഫസ്റ്റ് ചോയിസ് കീപ്പർ; ലോകകപ്പിനുള്ള സ്ക്വാഡ്

സഞ്ജുവിന്റെ ഈ വാക്കുകൾ കേട്ട് ആരാധകർ പറയുന്നത് താരം ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കാനുള്ള പ്രാക്ടീസ് തുടങ്ങി കഴിഞ്ഞു എന്നാണ്. സ്റ്റാർ സ്പോർട്സ് തമിഴ് പങ്കുവെച്ച വിഡിയോയിൽ കമന്റുമായി സഞ്ജു ഫാൻസ് നിറയുകയാണ്. വരുൺ-സഞ്ജു കോമ്പോ പവർഫുൾ ആവുന്നതായാണ് അഭിപ്രായം ഉയരുന്നത്.

Also Read: Sanju Samson: ഇത്തവണ കളത്തിലിറങ്ങും തകർത്ത് കളിക്കും! ഒറ്റ രാത്രികൊണ്ട് ഗില്ലിനെ പുറത്താക്കിയത് എങ്ങനെ?

ബാറ്റിങ്ങിലേക്ക് വരുമ്പോൾ പോസിറ്റീവ് ടച്ചോടെയാണ് സഞ്ജു കളിച്ചത്. പവർപ്ലേയിൽ ടീം ആവശ്യപ്പെടും വിധം റൺറേറ്റ് ഉയർത്താൻ സഞ്ജുവിന് സാധിച്ചു. അഭിഷേകിനേക്കാൾ മുകളിൽ സ്ട്രൈക്ക്റേറ്റിൽ കളിക്കാനും സഞ്ജുവിനായി. സഞ്ജുവിന്റെ റിസ്റ്റ് വർക്കിനുൾപ്പെടെ കമന്ററി ബോക്സിൽ നിന്ന് വലിയ കയ്യടി ലഭിച്ചു.

Read More: മെസി തട്ടിയ പന്തിനായി അടിപിടി കൂടി ആരാധകർ; ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫുട്ബോളിനായി 'റഗ്ബി'!

Viral Video Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: