Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

ഞങ്ങളുടെ ഏറ്റവും മികച്ച തീരുമാനം; പ്രിയപ്പെട്ടവളെ ചേർത്തുപിടിച്ച് സഞ്ജു

2018 ഡിസംബർ 22 നാണ് സഞ്ജു തന്റെ ജീവിത പങ്കാളിയായി ചാരുലതയെ ഒപ്പം ചേർത്തത്

Sanju Samson

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസണും പ്രിയ പത്നി ചാരുലതയും ഇന്ന് രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്നു. ‘ജീവിതത്തിൽ തങ്ങളെടുത്ത ഏറ്റവും മികച്ച തീരുമാനം ആഘോഷിക്കുന്നു’ എന്ന കുറിപ്പോടെ ഭാര്യ ചാരുലതയ്‌ക്കൊപ്പമുള്ള ചിത്രം സഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്. 2018 ഡിസംബർ 22 നാണ് സഞ്ജു തന്റെ ജീവിത പങ്കാളിയായി ചാരുലതയെ ഒപ്പം ചേർത്തത്..

Image may contain: 2 people, people standing

അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. ചാരുലതയുമായുള്ള പ്രണയം വളരെ രസകരമായ ഒരു കുറിപ്പിലൂടെയാണ് സഞ്ജു പരസ്യമാക്കിയത്; “2013 ഓഗസ്റ്റ് 22-ാം തീയതി രാത്രി 11.11ന് ഞാനവൾക്ക് ആദ്യമായി ‘ഹായ്’ എന്ന് മെസേജ് അയച്ചു. അന്നു മുതൽ 5 വർഷമായി അവൾക്കൊപ്പമുളള ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. വളരെ സ്പെഷ്യൽ ആയ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് ഇന്ന് ഞാൻ ലോകത്തോട് വിളിച്ചു പറയുകയാണ്. ഞങ്ങൾ ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചു, പക്ഷേ ഞങ്ങൾക്കൊരിക്കലും പൊതുജനമധ്യത്തിൽ ഒരുമിച്ച് നടക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്നു മുതൽ ഞങ്ങൾക്ക് അതിന് കഴിയും. ഞങ്ങളുടെ ബന്ധം അംഗീകരിച്ച മാതാപിതാക്കളോട് ഞാൻ നന്ദി പറയുന്നു. ചാരുവിനൊപ്പമുളള ഓരോ നിമിഷവും ഞാൻ സന്തോഷവാനാണ്. ചാരുവിനെപ്പോലെ വളരെ സ്‌പെഷ്യൽ ആയ ഒരു പെൺകുട്ടിയെ കിട്ടിയത് അനുഗ്രഹമാണ്”, സഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു.

Image may contain: 2 people, ocean and outdoor

മാര്‍ ഇവനിയോസ് കോളേജിൽ സഞ്ജുവിന്റെ സഹപാഠിയായിരുന്നു ചാരുലത.

അതേസമയം, ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടി 20 പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടംനേടിയ സഞ്ജു തുടർന്നും അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ടി 20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സഞ്ജു ഇന്ത്യയ്‌ക്കായി കളിച്ചു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Sanju samson charulatha wedding anniversary

Next Story
മണവാട്ടിയെ പോൽ അണിഞ്ഞൊരുങ്ങി സൗഭാഗ്യ; ചിത്രങ്ങൾsowbhagya venkitesh, sowbhagya venkitesh latest photos, sowbhagya venkitesh love story, sowbhagya venkitesh wedding, malayalam tik tok, thara kalyan, Sowbhagya Venkitesh, സൗഭാഗ്യ വെങ്കിടേഷ്, Tik Tok, ടിക് ടോക് താരം, അർജുൻ സോമശേഖർ, ഡബ്സ്മാഷ്, instagram, arjun somasekhar, Navaratri 2020, chaitra navratri 2020, നവരാത്രി 2020, happy navratri 2020, നവരാത്രി, vasanta navratri, ദുർഗ ദേവി, navratri images, navaratri days, navratri photos, നവരാത്രി തീയതി, navratri date, when is chaitra navratri 2020, durga puja 2020, ദുർഗ പൂജ, 2020, navratri 2020, navdurga, navadurga, durga nine avatar, durga nine forms, navadurga names, ie malayalam, ഐഇ മലയാളം, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com