പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിനെ വിവാഹം ചെയ്ത അന്ന് മുതല്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ദേശീയതയുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ അക്രമത്തിന് ഇരയായിട്ടുണ്ട്. പലപ്പോഴും സാനിയയെ അധിക്ഷേപിച്ചും രാജ്യസ്നേഹം ചോദ്യം ചെയ്തും തീവ്ര വലതുപക്ഷ വിഭാഗക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ അധിക്ഷേപം ഒഴിവാക്കാനായി സോഷ്യല്‍മീഡിയയില്‍ നിന്ന് സാനിയ നേരത്തേ വിട്ടു നിന്നിട്ടുമുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ തുറന്നെഴുതി രംഗത്തെത്തിയിരിക്കുകയാണ് സാനിയ മിര്‍സ. ‘ഒരു സെലബ്രിറ്റി ആയത് കൊണ്ട് ഭീകരാക്രമങ്ങളെ സോഷ്യല്‍മീഡിയയില്‍ മുഴുവന്‍ അപലപിച്ചാല്‍ മാത്രമെ ഞങ്ങളുടെ രാജ്യസ്നേഹം തെളിയിക്കപ്പെടു എന്ന് കരുതുന്നവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇത് എഴുതുന്നത്. എല്ലാ അക്രമങ്ങളേയും അപലപിക്കേണ്ട കാര്യം എനിക്കില്ല. എല്ലായ്പോഴും ഞാന്‍ ഭീകരവാദത്തിന് എതിരാണെന്ന് വിളിച്ച് പറയേണ്ട കാര്യമില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഭീകരവാദത്തിന് എതിര് തന്നെയാണ്. ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി കളിക്കുകയും വിയര്‍ക്കുകയും ചെയ്യുന്ന ആളാണ്. അങ്ങനെയാണ് ഞാന്‍ എന്റെ രാജ്യത്തെ സേവിക്കുന്നത്,’ സാനിയ മിര്‍സ പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം ചെയ്ത അന്ന് മുതല്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ദേശീയതയുടെ പേരില്‍ സോഷ്യൽ മീഡിയയില്‍ അക്രമത്തിന് ഇരയായിട്ടുണ്ട്. പലപ്പോഴും സാനിയയെ അധിക്ഷേപിച്ചും രാജ്യസ്നേഹം ചോദ്യം ചെയ്തും തീവ്ര വലതുപക്ഷ വിഭാഗക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ അധിക്ഷേപം ഒഴിവാക്കാനായി സോഷ്യൽ മീഡിയയില്‍ നിന്ന് സാനിയ നേരത്തേ വിട്ടു നിന്നിട്ടുമുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ തുറന്നെഴുതി രംഗത്തെത്തിയിരിക്കുകയാണ് സാനിയ മിര്‍സ. ‘ഒരു സെലബ്രിറ്റി ആയത് കൊണ്ട് ഭീകരാക്രമങ്ങളെ സോഷ്യൽ മീഡിയയില്‍ മുഴുവന്‍ അപലപിച്ചാല്‍ മാത്രമേ ഞങ്ങളുടെ രാജ്യസ്നേഹം തെളിയിക്കപ്പെടൂ എന്ന് കരുതുന്നവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇത് എഴുതുന്നത്. എല്ലാ അക്രമങ്ങളേയും അപലപിക്കേണ്ട കാര്യം എനിക്കില്ല. എല്ലായ്പ്പോഴും ഞാന്‍ ഭീകരവാദത്തിന് എതിരാണെന്ന് വിളിച്ച് പറയേണ്ട കാര്യമില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഭീകരവാദത്തിന് എതിര് തന്നെയാണ്. ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി കളിക്കുകയും വിയര്‍ക്കുകയും ചെയ്യുന്ന ആളാണ്. അങ്ങനെയാണ് ഞാന്‍ എന്റെ രാജ്യത്തെ സേവിക്കുന്നത്,’ സാനിയ മിര്‍സ പറഞ്ഞു.

‘വീരമൃത്യു വരിച്ച ജവാന്മാര്‍ക്കും കുടുംബത്തിനും ഒപ്പമാണ് ഞാന്‍. നമ്മുടെ രാജ്യത്തെ കാക്കുന്ന യഥാര്‍ത്ഥ ഹീറോ അവരാണ്. ഫെബ്രുവരി 14 നമ്മുടെ രാജ്യത്തെ കറുത്ത ദിനമാണ്. അത് ഒരിക്കലും നമ്മള്‍ മറക്കില്ല. പക്ഷെ അപ്പോഴും സമാധാനത്തിന് വേണ്ടി മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിക്കുക. കൂടുതല്‍ വിദ്വേഷം പരത്തുന്നതിന് പകരം നിങ്ങളും അത് തന്നെ ചെയ്യണം. മറ്റുളളവരെ കളിയാക്കി നിങ്ങള്‍ക്കൊന്നും നേടാനാവില്ല. ഭീകരവാദത്തിന് ഈ ലോകത്ത് യാതൊരു ഇടവും ഇല്ല,’ സാനിയ പറഞ്ഞു.

‘ഭീകരവാദത്തെ കുറിച്ച് ഒരു സെലിബ്രിറ്റി എത്ര പോസ്റ്റ് ഇട്ടിട്ടുണ്ടെന്ന് എണ്ണി നോക്കുകയും കളിയാക്കുകയും ചെയ്യുന്ന സമയം രാജ്യത്തെ സേവിക്കാനുളള വഴിയാണ് നോക്കേണ്ടത്. സോഷ്യൽ മീഡിയയില്‍ ഉറക്കെ വിളിച്ച് പറയാതെ ഞങ്ങളുടെ ഭാഗം ഞങ്ങള്‍ ചെയ്യുന്നുണ്ട്. നിങ്ങളുടെ പങ്ക് നിങ്ങളും ചെയ്യുക,’ സാനിയ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സാനിയയുടെ പ്രസ്താവനയില്‍ പാക്കിസ്ഥാന്റെ പേര് എന്തുകൊണ്ട് പരാമര്‍ശിച്ചില്ലെന്നായിരുന്നു പലരും ചോദിച്ച് രംഗത്തെത്തിയത്. ഇത്രയും വലിയ കുറിപ്പില്‍ പാക്കിസ്ഥാന്‍ എന്ന ഏഴക്ഷരം എഴുതാനുളള സ്ഥലം ഉണ്ടായിരുന്നില്ലേയെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ