/indian-express-malayalam/media/media_files/2026/01/21/sania-mirza-home-decoration-2026-01-21-19-31-50.jpg)
Source: Sania Mirza, Instagram
Sania Mirza's home decoration: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഇൻസ്റ്റഗ്രാമിലെ ഒരു സ്റ്റോറിയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ആകാംക്ഷ നിറയ്ക്കുന്നത്. ദുബായിലെ വസതി മനോഹരമായി അലങ്കരിച്ചതിന് ഇവന്റ് മാനേജ്മെന്റ് ടീമിന് നന്ദി പറഞ്ഞാണ് സാനിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. എന്ത് ആഘോഷത്തിന്റെ ഭാഗമായാണ് വീട് അലങ്കരിച്ചത് എന്നാണ് ആരാധകരുടെ ചോദ്യം.
ആരാധകരുടെ ഈ ചോദ്യത്തിന് സാനിയ ഇതുവരെ മറുപടി നൽകിയിട്ടില്ല. വലിയ സർപ്രൈസ് സാനിയയിൽ നിന്ന് വരുമോ എന്നാണ് ഫാൻസിന് അറിയേണ്ടത്. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും ആഘോഷത്തിന്റെ ഭാഗമാവാം ഇതും എന്ന അഭിപ്രായങ്ങൾ വരുന്നുണ്ട്. വെള്ള നിറത്തിന്റെ ശാന്തതയിൽ നിറഞ്ഞ്, ഇളം നീല നിറത്തിലെ ജനൽവിരികളും വെളുത്ത പൂക്കളും മെഴുകുതിരികളുമായാണ് വീട് അലങ്കരിച്ചിരിക്കുന്നത്. സ്വിമ്മിങ് പൂളിന് അരികിലായാണ് ഈ അലങ്കാരങ്ങൾ എന്നും സാനിയ പങ്കുവെച്ച ഇൻസ്റ്റാ സ്റ്റോറിയിൽ നിന്ന് മനസിലാക്കാം.
Also Read: രാമൻകുട്ടി, ശരിക്ക് ഒന്ന് നോക്കിക്കേ, എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ! തൃശൂർ ഡാ!
സാനിയയുടെ പുതിയ സംരംഭമായ ദി നെക്സ്റ്റ് സെറ്റ് താരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സ്റ്റോറി വന്നിരിക്കുന്നത്. ദി നെക്സ്റ്റ് സെറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടായിരിക്കാം വീട് അലങ്കരിച്ചത് എന്നുള്ള വാദങ്ങളും വരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2026/01/21/sania-mirza-dubai-home-decoration-2026-01-21-19-38-44.png)
Also Read: 'പോടാ ഹംകേ; ഖാദർ എന്നാ സുമ്മാവാ'; ആ മുത്തം വാങ്ങിയത് കണ്ടോ!
ഇന്ത്യയിലെ വനിതാ അത്ലറ്റുകൾക്ക് പിന്തുണ നൽകുക ലക്ഷ്യമിട്ടാണ് ദി നെക്സ്റ്റ് സെറ്റിന് സാനിയ തുടക്കമിട്ടിരിക്കുന്നത്. വളർന്ന് വരുന്ന വനിതാ അത്ലറ്റുകൾക്കും ദേശിയ തലത്തിലും രാജ്യാന്തര തലത്തിലുമെല്ലാം മികവ് കാണിക്കുന്ന വനിതാ താരങ്ങൾക്കുമെല്ലാം ദി നെക്സ്റ്റ് സെറ്റിലൂടെ പിന്തുണ നൽകാനൊരുങ്ങുകയാണ് സാനിയ.
ടെന്നീസ് അക്കാദമിയുമായി ഇന്ത്യയുടെ ആറ് വട്ടം ഗ്രാൻഡ്സ്ലാം ചാംപ്യനായ താരം മുൻപോട്ട് പോകുന്നതിന് ഇടയിലാണ് പുതിയ സംരംഭം വരുന്നത്. വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മെന്റർ റോളിലും സാനിയ എത്തിയിരുന്നു.
Read More: പ്രഭയായി മോഹൻലാൻ, രൂപയായി ശ്രീനിവാസൻ; സത്യൻ അന്തിക്കാടിന്റെ ഡെലൂലുവായി ഉർവശി വേണമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us