സാനിയ മിർസയുടെ സഹോദരി അനാം മിർസയുടെ വിവാഹത്തിന്റെയും ആഘോഷങ്ങളുടെയും ചിത്രങ്ങളും വാർത്തകളുമായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായത്. ഇപ്പോൾ ഇതാ എല്ലാവരും കാത്തിരിക്കുന്ന വിവാഹ ആഘോഷങ്ങളുടെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ആഘോഷങ്ങളെല്ലാം സന്തോഷിപ്പിക്കുമെങ്കിലും ചേച്ചിയും അനിയത്തിയും പരസ്‌പരം ആശ്ലേഷിച്ചുകൊണ്ട് കരയുന്നതു കാണുമ്പോൾ ആരാധകർക്കും ചെറിയ സങ്കടം തോന്നിയേക്കാം. അനാം മിർസയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

Read Also: മഞ്ജു ശത്രുവല്ല, സാഹചര്യമുണ്ടായാല്‍ ഒന്നിച്ചഭിനയിക്കും: ദിലീപ്

വീഡിയോയുടെ അവസാന ഭാഗത്താണ് കരളലിയിക്കുന്ന രംഗം. സാനിയ മിർസയെ കെട്ടിപ്പിടിച്ച് സഹോദരി അനാം മിർസ പൊട്ടിക്കരയുന്നു. സാനിയയ്‌ക്കും കരച്ചിലടക്കാൻ സാധിച്ചില്ല. അനാമിനെ താൻ ഏറെ മിസ് ചെയ്യുമെന്ന് സാനിയ മിർസ പറയുന്നതും വീഡിയോയിൽ കാണാം. അനിയത്തിയുടെ കണ്ണ് തുടച്ചുകൊടുക്കാനും സാനിയ മറക്കുന്നില്ല. വിവാഹ ആഘോഷങ്ങളിലെല്ലാം ഏറെ ആവേശത്തോടെയാണ് സാനിയ പങ്കെടുക്കുന്നത്. വിവാഹ ആഘോഷങ്ങളിൽ അനാമിനെപ്പോലെ ഏവരുടെയും ശ്രദ്ധയാകർഷിച്ചത് സാനിയ മിർസയും മകൻ ഇസ്ഹാൻ മിർസ മാലിക്കുമാണ്.

ഡിസംബർ 11 നായിരുന്നു അനാം മിർസയും ആസാദും തമ്മിലുളള വിവാഹം. മൂന്നു ദിവസം നീണ്ടുനിന്ന വിവാഹ ആഘോഷങ്ങൾക്കുശേഷമായിരുന്നു വിവാഹം. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം അനാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ബ്രൈഡൽ ഷവറോടുകൂടിയാണ് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്. ഇതിനുശേഷം മെഹന്തി, സംഗീത് ചടങ്ങുകൾ നടന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്‌ഹറുദ്ദീന്റെ മകനാണ് ആസാദ്.

 

View this post on Instagram

 

Arm @izhaan.mirzamalik

A post shared by Sania Mirza (@mirzasaniar) on

വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതാണ്. സാനിയയും മകൻ ഇസ്‌ഹാനും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook