Latest News
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്

കമലിന്റെ ‘ആമി’യാകുന്ന മഞ്ജു വാര്യര്‍ക്ക് നേരെ സംഘികളുടെ സൈബര്‍ ആക്രമണം

വിദ്യാ ബാലനും പാര്‍വതിയും ആമി ആകാന്‍ വിസമ്മതിച്ചിട്ടുണ്ടെങ്കില്‍ സവിധായകന്റെ സംവിധായകന്‍ ഒരുക്കിയ കെണി അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവാമെന്നും സംഘപരിവാര്‍ അനുകൂലികള്‍

മാധവിക്കുട്ടിയുടെ ജീവിതം ആസ്‌പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിയായെത്തുന്ന നടി മഞ്ജു വാര്യര്‍ക്ക് ഫെയ്സ്ബുക്കില്‍ സംഘപരിവാര്‍ ആക്രമണം. ലൗ ജിഹാദ് പ്രചരിപ്പിക്കുകയും പ്രധാനമന്ത്രിയെ നരഭോജിയെന്ന് വിളിക്കുകയും ചെയ്ത കമലിന്റെ ചിത്രത്തില്‍ ആമിയായി അഭിനയിക്കുന്നത് മഞ്ജു വാര്യര്‍ എന്ന നടിയ്ക്ക് നല്ലതല്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കമലിനെ കമാലുദ്ധീന്‍ എന്ന് വിശേഷിപ്പിച്ചാണ് സംഘപരിവാര്‍ അനുകൂലികളുടെ ഓരോ പോസ്റ്റുകളും. സൈറ ബാനു എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി എടുത്ത ചിത്രം മഞ്ജു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് സൈബര്‍ആക്രമണം നടന്നത്. ചിത്രം കൊള്ളില്ലെന്നും നാളെ കമലിന്റെ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം മഞ്ജുവാര്യർ ഫാത്തിമയോ സുഹൈറയോ ആയി തീരില്ലെന്ന് ആര് കണ്ടുവെന്നും പറയുന്നത് അടക്കമുള്ള വിദ്വേഷ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കമല്‍ എന്ന സംവിധായകന്റെ ഇപ്പോഴത്തെ നിലപാട് വെച്ച് നോക്കുമ്പോള്‍ ചിത്രം വിവാദമാകുമെന്നും മഞ്ജുവിന്റെ സിനിമാ ജീവിതം തീരുമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നു. മാധവിക്കുട്ടി എന്ന വലിയൊരു കലാകാരിയുടെ ആത്മാവിനെ അറിഞ്ഞ് കൊണ്ട് വേദനിപ്പിക്കണ്ട് വേദനിപ്പിക്കണോയെന്ന് മഞ്ജു ആലോചിക്കണമെന്നു ഇവര്‍ നിര്‍ദേശിക്കുന്നു.

വിദ്യാ ബാലനും പാര്‍വതിയും ആമി ആകാന്‍ വിസമ്മതിച്ചിട്ടുണ്ടെങ്കില്‍ സവിധായകന്റെ സംവിധായകന്‍ ഒരുക്കിയ കെണി അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവാമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നു.

എന്നാല്‍ മഞ്ജു ആമിയാകുന്നതിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ മഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തി. ആറാം തമ്പുരാനിലെ തമ്പുരാട്ടി കുട്ടിയെ തന്മയത്ത്വത്തോടെ അവതരിപ്പിച്ച മഞ്ജു ചേച്ചി ആമിയായി വരുമ്പോൾ നാളെ സ്‌ക്രീനിൽ നല്ലൊരു അഭിനയം കാണാമെന്ന സന്തോഷമല്ലേ എല്ലാ കലാസ്വാദകരുടെയും ഉള്ളിൽ വേണ്ടത്, എന്നൊരാള്‍ കുറിച്ചു.സംഘികള്‍ക്ക് തൃപ്തി ലഭിക്കണമെങ്കില്‍ മാധവിക്കുട്ടിയുടെ ജീവിതം മേജര്‍ രവി സിനിമയാക്കണമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.

ആമിയായി അഭിനയിക്കുന്ന വിവരം അറിഞ്ഞു വളരെ സന്തോഷം തോന്നുന്നു. മഞ്ജുവിന്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായിമാറും ഈ കഥാപാത്രം ജാതി കോമരങ്ങളും രാഷ്ട്രീയവും ഇതിൽ കൂടി കലർന്ന് അതില്ലാതാക്കരുതെന്നും ചിലര്‍ കുറിച്ചു.

യഥാർത്ഥ ജീവിതത്തിൽ ഇതിലും വലിയ പ്രതിസന്ധികളിൽ നിന്ന് ഉയിർത്തെഴുനേറ്റ് വന്നവളാണ് മഞ്ജു, അതിന് പിന്നിൽ അവരുടെ പക്വമായ തീരുമാനവും അതിലുറച്ച് മുന്നോട്ടുള്ള കാൽ വെപ്പും തന്നേയായിരുന്നു. ഇതും അത്തരത്തിലുള്ള ഒരു തീരുമാനമാണ്. അത് ഏതങ്കിലും നാല് സങ്കികളുടെ ചൊറിച്ചിലിന് അടിയറവ് വെക്കാനുള്ളതല്ലെന്നും ഒരാള്‍ കുറിച്ചു. വരും ദിവസങ്ങളിൽ ഇവർ നിങ്ങളുടെ വീടിന് കല്ലെറിഞ്ഞേക്കാം, വഴിയിൽ തടഞ്ഞേക്കാം എന്നാലും ആമിയുമായി മുന്നോട്ട് പോവണമെന്ന് ചിലര്‍ മഞ്ജുവിനോട് അപേക്ഷിച്ചു.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുമ്പോൾ ആരാകും ആമിയെന്ന് ഏവരും ആകാംഷയോടെ നോക്കിയിരുന്ന കാര്യമായിരുന്നു. നേരത്തെ ആമിയായി തീരുമാനിച്ചിരുന്നത് വിദ്യാബാലനെയായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുൻപ് വിദ്യാബാലൻ ചിത്രത്തിൽ നിന്ന് പിന്മാറി. ഇത് നിരവധി ചർച്ചകൾക്കും വഴി തെളിയിച്ചിരുന്നു. ആമിയാകുന്നതിന് വേണ്ടി മലയാളം പഠിക്കുകയും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്‌തതിന് ശേഷമായിരുന്നു വിദ്യയുടെ പിന്മാറ്റം.

എന്ന് നിന്റെ മൊയ്‌തീനിലെ നായികയായ പാർവതി, തബു എന്നിവർ കമലിന്റെ ആമിയാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതോടൊപ്പം വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്ന മലയാളത്തിന്റെ പ്രിയ നായിക പാർവതി ആമിയാകുന്നെന്ന് സിനിമാലോകത്ത് നിന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പാർവതിയോടടുത്ത വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചിരുന്നു. അതിന് ശേഷമാണ് മഞ്‌ജുവാണ് ആമിയെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായത്. കമൽ തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണവുമായെത്തിയതോടെ സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി. ഇതോടെയാണ് സംഘപരിവാര്‍ അനുകൂലികള്‍ മഞ്ജുവിനെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Sanghs cyber attack towards manju warrior

Next Story
കുഞ്ഞു സിവയോടൊപ്പം കളിച്ചും ചിരിച്ചും ധോണി; വിഡിയോ വൈറൽdhoni,Ziva
The moderation of comments is automated and not cleared manually by malayalam.indianexpress.com