Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

സംഘപരിവാറിന്റെ ‘വയറിളക്കി’ സുരഭി കഴിച്ച ‘പൊറോട്ടയും ബീഫും’; സോഷ്യല്‍മീഡിയയില്‍ വിദ്വേഷ പ്രചരണം

ഹോട്ടലുകാരനുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന സുരഭി പൊറോട്ടയും ബീഫും കഴിക്കുന്നതും പരിപാടിയിലുണ്ട്

തിരുവോണദിവസം ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ച നടി സുരഭി ലക്ഷ്മിക്കെതിരെ സംഘ്പരിവാറിന്റെ വിദ്വേഷ പ്രചരണം. തിരുവോണ ദിനത്തില്‍ മീഡിയ വണ്‍ സംപ്രേഷണം ചെയ്ത ‘സുരഭിയുടെ ഓണം’ എന്ന പ്രത്യേക പരിപാടിക്കെതിരെയാണ് സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്.

ഓണം പരിപാടിക്കിടെ ബീഫ് കഴിച്ചതാണ് സംഘപരിവാര്‍ പ്രചാരകരെ ചൊടിപ്പിച്ചത്. ജന്മനാടായ കോഴിക്കോട്ടെ ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് പരിപാടിയുടെ ചിത്രീകരണം നടന്നത്. ഹോട്ടലുകാരനുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന സുരഭി പൊറോട്ടയും ബീഫും കഴിക്കുന്നതും പരിപാടിയിലുണ്ട്. ഓണ ദിവസത്തില്‍ ബീഫ് കഴിച്ചത് കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കലാണെന്നാണ് സംഘ്പരിവാറിന്റെ ആരോപണം.

സുരഭിയെ സിനിമയില്‍ വാഴിക്കരുതെന്നും ഓണ്തതിന് പരസ്യമായി ബീഫ് കഴിച്ച അവര്‍ ഹിന്ദുവല്ലെന്നും ആണ് പ്രചരണം. അടുത്ത പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോയെന്നും സംഘപരിവാര്‍ പ്രചാരകര്‍ ചോദിക്കുന്നു. കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുളള തെറിവിളികളും വിദ്വേഷ പ്രചരണങ്ങളും സോഷ്യല്‍മീഡിയയില്‍ നടത്തുന്നവരുണ്ട്.

എന്നാല്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് ഭൂരിഭാഗവും സുരഭിക്കെതിരെ ആക്രമണം നടത്തുന്നത്. സുരഭിക്കു നേരെ മാത്രമല്ല, ചാനലിനെതിരേയും വിമര്‍ശനങ്ങളുണ്ട്. സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

വീഡിയോ കടപ്പാട്: മീഡിയാ വണ്‍

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Sanghs attacks surabhi lakshmi over eating beef in tv program

Next Story
ജയില്‍ ദിനങ്ങള്‍ രണ്ട് മാസമെത്തുമ്പോഴും സോഷ്യല്‍ മീഡിയ തിരയുന്നത് ദിലീപിന്റെ വാർത്തകൾDileep
The moderation of comments is automated and not cleared manually by malayalam.indianexpress.com