scorecardresearch

'നാച്ചിയപ്പയല്ലേ ആ പെരിയ ബക്കറ്റ് ചിക്കന് നിലവിളിക്കുന്നേ..'; വൈറലായി ബിഗ് ബോസ് വീഡിയോ

ബിഗ് ബോസ് തമിഴിൽ നിന്നുള്ള സാൻഡി മാസ്റ്ററുടെ പഴയ വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്

ബിഗ് ബോസ് തമിഴിൽ നിന്നുള്ള സാൻഡി മാസ്റ്ററുടെ പഴയ വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്

author-image
Trends Desk
New Update
Sandy Master

ചിത്രം: ഇൻസ്റ്റഗ്രാം

സകല റെക്കോർഡുകളും തകർത്ത് മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രമാണ് കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര.' ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് നിർമിച്ചത്. തിയേറ്ററുകളിൽ തരംഗമായി മാറിയ ലോക 300 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിരുന്നു.

Advertisment

ടൊവിനോ തോമസ്, നസ്ലൻ, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ എന്നുവരും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ തമിഴ്നടൻ സാൻഡി മാസ്റ്റർ ആയിരുന്നു വില്ലനായെത്തിയത്. ഇൻസ്പെക്ടർ നാച്ചിയപ്പയെന്ന സാൻഡിയുടെ കഥാപാത്രം ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സാൻഡിയുടെ ഒരു പഴയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read: ഇനി കാലു പൊള്ളില്ലല്ലോ?; തിരക്കുള്ള റോഡിൽ കൂളായി ആനയുടെ റോളർ സ്കേറ്റിങ്; വീഡിയോ

Advertisment

ബിഗ് ബോസ് തമിഴിൽ നിന്നുള്ള പഴയ ഒരു വീഡിയോ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. ഡാൻസറായും കൊറിയോഗ്രാഫർ ആയും ജഡ്ജായുമെല്ലാം ടെലിവിഷനിൽ നിറഞ്ഞു നിന്ന സാൻഡി തമിഴ് ബിഗ് ബോസ് സീസൺ 3 യിൽ കണ്ടസ്റ്റെൻഡ് ആയിരുന്നു. ലോകേഷ് കനകരാജ് - വിജയ് ചിത്രം 'ലിയോ'യിലെ വില്ലൻ കഥാപാത്രത്തിലൂടെ പലർക്കും സാൻഡിയെ അറിയാമെങ്കിലും ബിഗ് ബോസ് മത്സരാർത്ഥിയായിരുന്നെന്ന കാര്യം അധികം ആരും അറിഞ്ഞിരുന്നില്ല.

Also Read: 'റഹ്മാൻ അന്നും ഇന്നും ഒരുപോലെ, ശോഭനയെ നോക്കിയിരുന്നു പോയി'; താരങ്ങളുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ

ബിഗ് ബോസ് സീസൺ 3 ൽ ഫ്രൈഡ് ചിക്കനായി മത്സരാർത്ഥികൾ സമരം നടത്തുന്നതിന്റെയും ബിഗ് ബോസ് ഫ്രൈഡ് ചിക്കൻ നൽകുന്നതിന്റെയുമെല്ലാം വീഡിയോയാണ് അടുത്തിടെ വീണ്ടും ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. സഹമത്സരാർത്ഥികൾക്കൊപ്പം തറയിൽ കിടന്ന് വലിയ ബക്കറ്റ് ഫ്രൈഡ് ചിക്കൻ വേണമെന്ന് മുദ്രാവാക്യം വിളിക്കുന്ന സാൻഡിയെ ആണ് വീഡിയോയിൽ കാണാനാവുക.

നിരവധി ആരാധകരാണ് സാൻഡിയെ ബിഗ് ബോസിൽ കണ്ട അമ്പരപ്പിൽ പോസ്റ്റിൽ കമന്റു പങ്കുവയ്ക്കുന്നത്. "നാച്ചിയപ്പ ആണല്ലോ പെരിയ ബക്കറ്റ് ചിക്കന് നിലവിളിക്കുന്നത്" എന്നായിരുന്നു ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. "ലോകയിലെ വില്ലൻ അല്ലെ ആ ഫ്രൈഡ് ചിക്കനു വേണ്ടി കരയണേ", "നാചിയപ്പന്റെ വീക്ക്നെസ് അപ്പോൾ ചിക്കൻ ആരുന്നല്ലേ... അറിഞ്ഞാൽ കൊല്ലാൻ എളുപ്പം ആരുന്നു", "ചോക്ലേറ്റ് കോഫി കൂടി ചോദിക്ക് അണ്ണാ", "നാച്ചിയപ്പാ സുടു സോര വിട്ട് പൊരിച്ച കോഴിലേക്ക് പോയോ" എന്നിങ്ങനെയാണ് രസകരമായ മറ്റു കമന്റുകൾ. തമിഴ് ബിഗ്ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും എൻ്റർടെയ്നറായ മത്സരാർഥികളിൽ ഒരാളായിരുന്ന സാൻഡി മാസ്റ്റർ ആ സീസണിലെ റണ്ണറപ്പായിരുന്നു.

Read More: 69,000 രൂപയുടെ സേഫ്റ്റി പിൻ; ഒന്നര ലക്ഷത്തിന്റെ വള്ളിച്ചെരുപ്പിനു പിന്നാലെ വീണ്ടും ഞെട്ടിച്ച് പ്രാഡ; വിമർശനം

Viral Video Viral Bigg Boss Tamil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: