ബിജെപി വക്‌താവ് സന്ദീപ് വാരിയർ ഐപിഎൽ ടീമിൽ ഇടം നേടി ! ആശ്ചര്യപ്പെടേണ്ട, ഗൂഗിളിനു തെറ്റുപറ്റിയതാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിന് തയ്യാറെടുക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലാണ് സന്ദീപ് വാരിയർ കയറിപറ്റിയത്.

ഗൂഗിളിൽ KKR Squad 2020, Kolkata Knight Riders players എന്നെല്ലാം സെർച് ചെയ്യുമ്പോൾ ടീം അംഗങ്ങളുടെ പട്ടികയിൽ സന്ദീപിനെയും കാണാം. ബോളർമാരുടെ പട്ടികയിലാണ് സന്ദീപിന്റെ പേര് ഗൂഗിളിൽ സെർച് ചെയ്യുമ്പോൾ കാണുന്നത്. ഗൂഗിൾ സെർച്ചിൽ കൊൽക്കത്ത ടീമിലെ മലയാളി താരം സന്ദീപ് വാരിയരുടെ സ്ഥാനത്താണ് ആളുമാറി ബിജെപി വക്‌താവ് ഇടംപിടിച്ചത്.

മലയാളത്തിൽ ഇരുവരുടെയും പേര് ഒരുപോലെയാണ് ഉച്ചരിക്കുക. എന്നാൽ, ഇംഗ്ലീഷ് സ്‌പെല്ലിങ് വ്യത്യസ്തമാണ്. ബിജെപി വക്‌താവ് സന്ദീപ് വാരിയറിന്റെ മുഴുവൻ പേര് ഇംഗ്ലീഷിൽ ‘Sandeep G. Varier’ എന്നാണ്. എന്നാൽ, ക്രിക്കറ്റ് താരം സന്ദീപ് വാരിയരുടേത് Sandeep S.Warrier എന്നാണ്.

ഗൂഗിളിനു തെറ്റ് പറ്റിയതാണെങ്കിലും ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇത് വലിയ ചർച്ചയായിരിക്കുകയാണ്. ചല സ്‌പോർട്‌സ് ഗ്രൂപ്പിലും ഇത് ട്രോളായി. തന്നെ കുറിച്ചുള്ള ട്രോൾ സ്വന്തം ഫെയ്‌സ്‌ബുക്ക് അക്കൗണ്ടില്‍ സന്ദീപ് പോസ്റ്റ് ചെയ്‌തിട്ടുണ്ട്. സെൽഫ് ട്രോൾ എന്ന ക്യാപ്‌ഷനോടെയാണ് സന്ദീപ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook