scorecardresearch

അമ്മ സരസ്വതി, ഭാര്യ പാര്‍വതി; സെക്‌സിയെന്നു ചേര്‍ത്താല്‍ സഹിക്കുമോ?: സനല്‍കുമാര്‍ ശശിധരന്‍

ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടായിരുന്നു സകല വിവാദങ്ങളും.

ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടായിരുന്നു സകല വിവാദങ്ങളും.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
അമ്മ സരസ്വതി, ഭാര്യ പാര്‍വതി; സെക്‌സിയെന്നു ചേര്‍ത്താല്‍ സഹിക്കുമോ?: സനല്‍കുമാര്‍ ശശിധരന്‍

കാലങ്ങളായി വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന സെക്‌സി ദുര്‍ഗയുടെ യാത്ര. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടായിരുന്നു സകല വിവാദങ്ങളും. ഹിന്ദുമത വിശ്വാസികളെ അപമാനിക്കുകയാണ് ചിത്രമെന്നും പേരുമാറ്റണമെന്നുമായിരുന്നു തുടക്കത്തില്‍. പിന്നീട് ചിത്രം എസ് ദുര്‍ഗയായി. എന്നിട്ടും വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല.

Advertisment

തന്റെ അമ്മയുടേയും ഭാര്യയുടേയും പേരിനൊപ്പം ചിലര്‍ 'സെക്‌സി' എന്ന വാക്ക് ചേര്‍ക്കാന്‍ പറയുന്നുണ്ടെന്നും അത്തരക്കാരോട് അനുകമ്പമാത്രമേയുള്ളൂവെന്നും സംവിധായകന്‍. കാരണം തന്റെ അമ്മയുടെ പേര് സരസ്വതിയെന്നും ഭാര്യയുടെ പേര് പാര്‍വതിയെന്നുമാണ്. ആ പേരുകള്‍ക്കൊപ്പം 'സെക്‌സി' എന്നു ചേര്‍ത്താല്‍ നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുമോ എന്നാണ് സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കിലൂടെ ചോദിക്കുന്നത്.

ദുര്‍ഗ എന്നത് ഹിന്ദു ദൈവത്തിന്റെ പേരാണെന്നും അതിനൊപ്പം സെക്‌സി എന്നു ചേര്‍ക്കുക വഴി ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും അപമാനിക്കുകയാണെന്നുമായിരുന്നു ആരോപണം. പാര്‍വതി എന്നതും സരസ്വതി എന്നതും ഹിന്ദു ദൈവങ്ങളുടെ പേരുകള്‍ തന്നെയാണ്. അതിനു കൂടെ സെക്‌സിയെന്നു ചേര്‍ക്കട്ടേ എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്റെ മക്കളുടെ പേര് കൈലാസപതിയെന്നും ശൈലേന്ദ്രപതിയെന്നുമാണ്.

Sexy Durga Sanalkumar Sasidharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: