scorecardresearch

Latest News

‘അപ്പനും മകളും ഒരേ പൊളി;’ ബിജുക്കുട്ടന്റെയും മകളുടെയും ഡാൻസ് പങ്കുവച്ച് അജു വർഗീസ്

നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു. നടൻ അജു വർഗീസും ഇപ്പോൾ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ്

Bijukkuttan, Pushpa

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങായി നിൽക്കുന്നത് ‘പുഷ്പ ‘ സിനിമിയിലെ പാട്ടുകളും ഡയലോഗുകളുമാണ്. രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾ അടക്കമുള്ളവർ ഇൻസ്റ്റഗ്രാം റീൽസിൽ പുഷ്പയിലെ പാട്ടുകളും ഡയലോഗുകളും അനുകരിച്ച് എത്തി.

അല്ലു അർജുൻ സിനിമകൾക്ക് ഏറെ ആരാധകരുള്ള കേരളത്തിലും ഈ സിനിമയിലെ പാട്ടുകൾ ട്രെൻഡിങ്ങായി. സെലിബ്രിറ്റികൾ അടക്കം ആ പാട്ടുകളുമായി ഇൻസ്റ്റഗ്രാം റീൽസ് പങ്കുവച്ചു. അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട ഒറു റീൽസ് വീഡിയോ ആയിരുന്നു നടൻ ബിജുക്കുട്ടനും മകളും പുഷ്പയിലെ ‘സാമി സാമി’ പാട്ടിന് ചുവട് വച്ചുകൊണ്ടുള്ള വീഡിയോ.

നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു. നടൻ അജു വർഗീസും ഇപ്പോൾ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ്. ‘അപ്പനും മകളും ഒരേ പൊളി’ എന്ന കാപ്ഷനോട് കൂടിയാണ് അല്ലു ഈ വീഡിയോ ഷെയർ ചെയ്തത്.

തെലുങ്ക് ഭാഷയിലുള്ള ചിത്രത്തിലെ ഒറിജിനല്‍ ഗാനം ആലപിച്ചത് മൗനിക യാദവ് ആണ്.അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ മധ്യത്തിലാണ് റിലീസ് ചെയ്തത്. ചിത്രം വാണിജ്യപരമായി വന്‍ വിജയമായിക്കഴിഞ്ഞു. ബോക്‌സ് ഓഫിസില്‍ 300 കോടിയിലധികം രൂപ കലക്റ്റ് ചെയ്ത സിനിമ, ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തിട്ടുപോലും തിയേറ്ററില്‍ തരംഗമാണ്. സംവിധായകന്‍ സുകുമാറും സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദുമായി അല്ലു അര്‍ജുന്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ മൂവരും നേരത്തെ സൃഷ്ടിച്ചിരുന്നു.

Also Read: പുഷ്പ ‘ശ്രീവല്ലി’ ട്രെന്‍ഡിനൊപ്പം സെലിബ്രിറ്റികള്‍; ചുവടുവച്ച് ഹാര്‍ദിക് പാണ്ഡ്യയും ബ്രാവോയും

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Samy samy song of pushpa bijukkuttan viral video of dance