സുഡാനിയായെത്തിയ സാമുവല്‍ റോബിന്‍സണിന്റെ പൊറോട്ടയോടും ബീഫിനോടുമുള്ള സ്‌നേഹം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നല്ലോ. കേരളത്തേയും ഇവിടുത്തെ പൊറോട്ടയു ബീഫും താ്ന്‍ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു സുഡുമോന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇപ്പോഴിതാ തന്റെ വീടിനടുത്തുള്ള ഹോട്ടലില്‍ നിന്നും പൊറോട്ട കഴിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാമുവല്‍.

പൊറോട്ട കിട്ടിയെങ്കിലും സുഡുവിന് ബീഫ് കിട്ടിയില്ല. അതിന്റെ ദു:ഖം താരം പോസ്റ്റിലൂടെ പങ്കുവെക്കുന്നുണ്ട്. നൈജീരിയയിലെ തന്റെ വീടിന് അടുത്തുള്ള ഇന്ത്യന്‍ ഹോട്ടലില്‍ നിന്ന് പൊറോട്ടയും മട്ടനും കഴിക്കുന്ന ചിത്രമാണ് സുഡു ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ നടനാണ് നൈജീരിയക്കാരന്‍ സാമുവല്‍ റോബിന്‍സണ്‍. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് നടന് നല്ല പ്രശംസയാണ് ലഭിച്ചത്.

Read More; ബീഫിന്റെ പ്ലേറ്റ് മാറ്റി സുഡുമോന്‍; ഇപ്പോള്‍ ഇഷ്ടം മട്ടനും പൊറോട്ടയും

നടനോട് മലയാളികള്‍ക്കെന്ന പോലെ മലയാള മണ്ണിനെ നടനും വല്ലാതെ ഇഷ്ടമായി. നാട്ടിലേക്ക് മടങ്ങിയ താരം കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്ന് പോയ ശേഷമുളള തന്റെ വൈകാരിക ബന്ധം വെളിപ്പെടുത്തിയത്. കേരളത്തിലേക്ക് തിരികെ വരണമെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച സുഡുമോന് പക്ഷെ ബീഫില്‍ തട്ടി പണി കിട്ടുകയായിരുന്നു.

പൊറോട്ടയും ബീഫും കഴിക്കണമെന്ന് കുറിച്ച താരം പിന്നീട് മട്ടനും ചിക്കനുമാക്കി മാറ്റിയിരുന്നു. ഇതോടെ ട്രോളന്മാര്‍ക്ക് നല്ല ആയുധവുമായി ഇത് മാറുകയായിരുന്നു.

എന്നാല്‍ കറികളിങ്ങനെ മാറിയതിനെ പറ്റിയുളള ചോദ്യത്തിന് ‘ഒരാള്‍ തന്നോട് അത് സുരക്ഷിതമല്ല’ എന്ന് പറഞ്ഞതായാണ് സുഡുമോന്‍ വിശദീകരണം നല്‍കിയത്. എന്നാലിപ്പോള്‍ താരം വീണ്ടും താന്‍ വരുത്തിയ എല്ലാ മാറ്റങ്ങളും ഒഴിവാക്കി പോസ്റ്റ് എഡിറ്റ് ചെയ്തു. തനിക്ക് പൊറോട്ടയ്ക്ക് ഒപ്പം ചിക്കന്‍ കറിയും മട്ടന്‍ കറിയും വേണ്ട, ബീഫ് കറി തന്നെ മതിയെന്നാണ് താരം പിന്നീട് കുറിച്ചത്.

Also Read; ചിക്കനും മട്ടനും വേണ്ട, ബീഫ് തന്നെ മതി; പോസ്റ്റ് തിരുത്തി വീണ്ടും സുഡുമോൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ