ഏറെ ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. സോഷ്യൽ മീഡിയയിലും താരം വളരെ ആക്‌ടീവാണ്. എന്നാൽ, പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുന്ന സൽമാന്റെ ചിത്രങ്ങൾ വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാകാറുണ്ട്. ഇപ്പോഴിതാ കർഷകർക്ക് ആദരമർപ്പിച്ച് സൽമാൻ ഖാൻ പങ്കുവച്ച ചിത്രത്തിനു താഴെ ട്രോളുകളുടെ പെരുമഴയാണ്. അതിൽ കൂടുതലും മലയാളികളാണ് എന്നതാണ് ശ്രദ്ധേയം. മലയാളത്തിലാണ് പലരും സൽമാൻ ഖാന്റെ പോസ്റ്റിനു താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ദേഹത്താസകലം ചെളി പുരണ്ട നിലയിലുള്ള ചിത്രമാണ് സൽമാൻ ഖാൻ ഇന്നു വെെകീട്ട് പോസ്റ്റ് ചെയ്‌തത്. ‘എല്ലാ കർഷകർക്കും ആദരം’ എന്നും ചിത്രത്തിനു താഴെ താരം കുറിച്ചിട്ടുണ്ട്. വല്ലാത്തൊരു പ്രഹസനമായിപ്പോയി എന്നാണ് പലരും ഈ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.
ദേഹത്ത് ചെളി പൂശിയത് ശരിയായില്ല, നിങ്ങളൊരു മികച്ച നടൻ തന്നെ, മുട്ടിലെഴഞ്ഞ് എവിടെ പോയി, എന്തൊരു പ്രഹസനമാണ് സജീ…തുടങ്ങി നിരവധി മലയാളം കമന്റുകളാണ് പോസ്റ്റിനു താഴെയുള്ളത്.
‘ഇത്രയേറെ കഷ്‌ടപ്പെട്ട് പണിയെടുത്തിട്ടും മുടി നല്ല രീതിയിൽ ഒതുങ്ങിയിരിക്കുന്നല്ലോ’ എന്നാണ് ഒരാളുടെ കമന്റ്.
നേരത്തെ, ഓസ്‌കാർ പുരസ്‌കാരം നേടിയ എ.ആർ.റഹ്‌മാനെ ‘ശരാശരി’ സംഗീതജ്ഞൻ എന്ന് സൽമാൻ ഖാൻ തമാശ രൂപേണ വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധിപേർ കുത്തിപൊക്കിയിരുന്നു. 2014 ലെ ഒരു സ്റ്റേജ് ഷോയുടെ വീഡിയോയിരുന്നു അത്. വർഷങ്ങൾക്കു മുൻപുള്ള വീഡിയോ ആയിരുന്നെങ്കിലും നിരവധി പേരാണ് സൽമാൻ ഖാനെ ഇതുമായി ബന്ധപ്പെടുത്തി ട്രോളിയത്.
A.R. Rahman literally hates Salman Khan. The Legend was so direct to Lehjhand. pic.twitter.com/krqtnwlQVI
— JUST A FAN. (@iamsrk_brk) June 30, 2020
“നിങ്ങൾ എല്ലാവർക്കും അറിയാം എ.ആർ.റഹ്മാൻ ഒരു ആവറേജാണെന്ന്,” സൽമാൻ ഖാൻ പറഞ്ഞു. പിന്നീട് സൽമാൻ റഹ്മാനെ നോക്കി താൻ പറഞ്ഞത് ശരിയല്ലേയെന്ന് ചോദിക്കുന്നു. റഹ്മാൻ തലയാട്ടുന്നു. അതിന് ശേഷം സൽമാൻ റഹ്മാന്റെ കൈപിടിക്കാൻ ശ്രമിക്കുന്നുവെങ്കിലും, അദ്ദേഹം പോക്കറ്റിൽ നിന്ന് കൈയ്യെടുക്കാതെ നിന്നു. അതിന് തൊട്ടുപിന്നാലെ റഹ്മാനൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് സൽമാൻ പറയുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നില്ല. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ റഹ്മാന്റെ മറുപടി ഇങ്ങനെ… “ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…”
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook